ഷാര്‍ജയില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു
- മൂന്ന് ഇന്റര്‍സിറ്റി റൂട്ടുകളിലായി 10 ബസുകളാണ് സര്‍വീസ് നടത്തുന്നത്
- സര്‍വീസ് വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും
ഷാര്‍ജ നിരത്തുകളില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. മൂന്ന് ഇന്റര്‍സിറ്റി റൂട്ടുകളിലായി 10 ബസുകളാണ് സര്‍വീസ് നടത്തുന്നത്.
യുഎഇ കാര്‍ബണ്‍ രഹിത പദ്ധതിയായ നെറ്റ് സീറോ 2050 ന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ദുബായ്,അല്‍ ഹംറിയ നഗരം,അജ്മാന്‍ ഉള്‍പ്പെടെ മൂന്ന് ഇന്റര്‍സിറ്റി റൂട്ടുകളിലാണ് 10 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ആദ്യ ഘട്ട സര്‍വീസ് വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.
ഒമ്പത് മീറ്റര്‍ നീളവും നിരവധി സവിശേഷതകളുമുള്ള ബസിന് 41 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ബസിലെ താപനില ക്രമീകരിക്കാനുള്ള സംവിധാനവുമുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പിന്തുടരുന്ന ബസിന് യൂറോപ്യന്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.