പ്രിയങ്ക റായ്ബറേലിയിലും, രാഹുല്‍ അമേഠിയിലും മത്സരിക്കും
- ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് അമേഠിയില്‍ തിരഞ്ഞെടുപ്പ്
- ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്
- അമേഠിയില്‍ മേയ് 3 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിച്ചെന്നു സൂചിപ്പിച്ചു കൊണ്ടാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഏപ്രില്‍ 27 ന് ശേഷം കോണ്‍ഗ്രസ് എടുക്കുമെന്നും അടുത്തയാഴ്ചയോടെ നാമനിര്‍ദേശ പത്രിക അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നുമാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുണ്ട്. ഇതിനു പുറമെയായിരിക്കും അമേഠിയില്‍ മത്സരിക്കുക.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് അമേഠിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 3 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ഉത്തര്‍പ്രദേശില്‍ ആകെ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തോടെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.