തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം, എല്‍ഡിഎഫിന് തിരിച്ചടി

Update: 2024-12-11 11:05 GMT

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളില്‍ 17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4 സീറ്റുകളില്‍ യുഡിഎഫിന് അധികമായി വിജയിക്കാനായി.

ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാലക്കാട് തച്ചാമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ എന്‍ ദിലീപ് കുമാര്‍ 127 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

Tags:    

Similar News