ഉപതെരഞ്ഞെടുപ്പ് : പാലക്കാട് 16, ചേലക്കര 9, വയനാട് 21,സ്ഥാനാർത്ഥികൾ

നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചു;

Update: 2024-10-26 07:03 GMT
ഉപതെരഞ്ഞെടുപ്പ് : പാലക്കാട് 16, ചേലക്കര 9, വയനാട് 21,സ്ഥാനാർത്ഥികൾ
  • whatsapp icon

 വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്,​ ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 പേരും മത്സരരംഗത്തുണ്ട്.

പാലക്കാട് ഡമ്മി സ്ഥാനാർത്ഥികളായി കെ. ബിനുമോൾ (സി.പി.എം)​,​ കെ. പ്രമീള കുമാരി (ബി.ജെ.പി)​,​ സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ്. സെൽവൻ,​ രാഹുൽ ആർ,​ സിദ്ദിഖ്,​ രമേഷ് കുമാർ,​ എസ്,​ സതീഷ്,​ ബി. ഷമീർ,​ രാഹുൽ ആ‍ർ. മണലടി വീട് എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 16 സ്ഥാനാർത്ഥികൾക്കായ ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

 ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി യു.ആർ. പ്രദീപ്,​ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രമ്യ പി.എം,​ എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ. ബാലകൃഷ്ണനും മത്സരരംഗത്തുണ്ട്. പി.വി. അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ എൻ.കെയും പത്രിക നൽകിയിട്ടുണ്ട്. സുനിത,​ രാജു എം.എ,​ ഹരിദാസൻ,​ പന്തളം രാജേന്ദ്രൻ,​ ലിന്റേഷ് കെ.ബി എന്നിവരാണ് പത്രിക നൽകിയത്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ സമർപ്പിച്ചത്.

വയനാട്ടില്‍ ആകെ 21 സ്ഥാനാര്‍ഥികളാണ് മത്സരരം​ഗത്തുള്ളത്.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധി,സി.പി.ഐക്കായി സത്യന്‍ മൊകേരി, ബി.ജെ.പി സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസ് എന്നിവരും പത്രിക സമർപ്പിച്ചു.

എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ്, ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എപിജെ ജുമാന്‍ വിഎസ് എന്നിര്‍ വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.

Tags:    

Similar News