വോട്ട് ചെയ്യാൻ കേരളത്തിലേക്ക് വന്നത് 22,000 പ്രവാസികൾ

  • വോട്ടുചെയ്യാൻ കേരളത്തിലേക്ക് പറന്നത് 22,000 ൽ ഏറെ പ്രവാസികൾ
  • കേരളത്തിൽ നിന്ന് 89,839 എൻആർഐ വോട്ടർമാർ രജിസ്റ്റർ ചെയ്തു
  • കേരളത്തിലേക്ക് പന്ത്രണ്ടോളം ചാർട്ടർ വിമാനങ്ങൾ ആണ് ബുക്ക് ചെയ്യപ്പെട്ടത്

Update: 2024-04-27 09:21 GMT

കേരളത്തിലേക്ക് ഇരുപ്പത്തിരണ്ടായിരത്തിൽ (22,000) ഏറെ പ്രവാസികളാണ് വോട്ടുചെയ്യാൻ പറന്നെത്തിയത്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. കേരളത്തിൽ നിന്ന് 89,839 എൻആർഐ വോട്ടർമാർ രജിസ്റ്റർ ചെയ്തു. കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘാടനകൾ എൻആർഐ കൾക്കായി കുറഞ്ഞ ചിലവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാകാൻ പരിശ്രമിച്ചിരുന്നു. എൻആർഐ വോട്ടർമാർക്കായി കേരളത്തിലേക്ക് പന്ത്രണ്ടോളം ചാർട്ടർ വിമാനങ്ങൾ ആണ് ബുക്ക് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന്, എൻആർഐ വോട്ടർമാർ ആണ് വിമാന ടിക്കറ്റിന് പണം നൽകി വോട്ട് ചെയ്യാൻ കേരളത്തിൽ എത്തിയത്. വടകര നിയോജക മണ്ഡലം സ്ഥിതി ചെയ്യുന്ന വടക്കൻ കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള പ്രദേശത്ത് നിന്നാണ് കൂടുതൽ പ്രവാസി വോട്ട് രേഖപ്പെടുത്തുന്നത്.  

കേരള മൈഗ്രേഷൻ സർവേ 2018 അനുസരിച്ച്, ലോകമെമ്പാടും കേരളത്തിൽ നിന്ന് 2.1 ദശലക്ഷം കുടിയേറ്റക്കാരുണ്ട്. 100 കുടുംബങ്ങളിൽ 24 ശതമാനം കുടിയേറ്റക്കാരാണ്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത്.

അതെ സമയം, പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ലഭിച്ച പോളിങ് ശതമാനം 71.16 ശതമാനമാണ്. 2019 ലെ അപേക്ഷിച്ച് ഇത് 7% കുറവാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.84% പോളിങ് രേഖപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്ത് വടകരയിലും ഏറ്റവും കുറവ് പത്തനംതിട്ടയുമാണ്.

കടുത്ത ചൂട് കാരണം വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്താതിരുന്നതും, മണിക്കൂറുകളുടെ കാത്തിരിപ്പ് കാരണം പലരും മടങ്ങിപ്പോയതും പോളിങ് വിഹിതം കുറയാൻ ഇടയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, വടകര ജില്ലകളിലെ പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് പതിവിലും കൂടുതൽ സമയമെടുത്തു. പലയിടത്തും രാത്രി വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി.

Tags:    

Similar News