ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നാളെ പോളിംഗ്

  • 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു
  • 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്
  • 2.77 കോടി വോട്ടര്‍മാരാണുള്ളത്

Update: 2024-04-25 06:37 GMT

സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

2.77 കോടി വോട്ടര്‍മാരാണുള്ളത്. 2024 ഏപ്രില്‍ 24 ന് പ്രചാരണത്തിന് തിരശീല വീണിരുന്നു.

കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നാളെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇപ്രാവിശ്യം ലോക്‌സഭ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രില്‍ 19 ന് നടന്നു. നാളെ നടക്കുന്നത് രണ്ടാം ഘട്ടമാണ്.

ജൂണ്‍ 4 നാണ് ഫലപ്രഖ്യാപനം.

വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.

Tags:    

Similar News