നാലാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധി എഴുതുക

Update: 2024-05-11 08:47 GMT

നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.

ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗർ മണ്ഡലം ഉൾപ്പെടെ 96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധി എഴുതുക.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയിൽ നടക്കും.

ഉത്തർപ്രദേശിൽ 13 മഹാരാഷ്ട്രയിൽ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    

Similar News