മൂന്ന് ശൈലജ, രണ്ട് ഷാഫി, രണ്ട് സുധാകരൻ; സ്ഥാനാർത്ഥികള്‍ക്ക് ഭീഷണിയായി അപരന്മാർ
- കെ കെ ശൈലജക്ക് മൂന്ന് അപരന്മാര്‍ രംഗത്ത്
- യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്
ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാർത്ഥികള്‍ക്ക് ഭീഷണിയായി അപരന്മാര്‍ രംഗത്ത്.
കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിന് 3 പേര്‍, കെ കെ ശൈലജയ്ക്ക് 3 , ഷാഫി പറമ്പിലിന് 2, എന്‍ കെ പ്രേമചന്ദ്രന് അപരനായി ഒരാള്‍. കണ്ണൂരിലെ എം വി ജയരാജന് 3, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് രണ്ട്, ശശി തരൂരിന് ഒരു അപരനും, അടൂര്‍ പ്രകാശിന് രണ്ട് അപരന്മാരും മത്സര രംഗത്തുണ്ട്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജ് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനും അപരന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്.
കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് 3 അപരന്മാണുള്ളത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്.
ഹൈ വോള്‍ട്ടേജ് രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ കെ ശൈലജക്ക് മൂന്ന് അപരന്മാര്‍ രംഗത്ത്. കെ കെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ നാല് ശൈലജമാര്‍ മത്സര രംഗത്തുണ്ട്.
ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നല്‍കിയ മറ്റു രണ്ടുപേര്‍.
യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നിലവിലെ എംഎല്‍എമാരെ മത്സരിപ്പിക്കുന്ന അപൂര്‍വ മത്സരത്തിനാണ് ഇത്തവണ വടകര സാക്ഷ്യം വഹിക്കുന്നത്.