ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഈ 7 ഓട്ടോ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമാകും

  • ബിജെപി പ്രകടന പത്രികയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് സൂചിപ്പിക്കുന്നുണ്ട്
  • ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നു സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ
  • ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെയാണ് നടക്കുന്നത്

Update: 2024-04-18 07:54 GMT

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെയാണ് നടക്കുന്നത്.

21 സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായി 102 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കുള്ളത്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത് സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും ഇപ്പോഴുള്ള നയങ്ങള്‍ തുടരുമെന്നുമാണ്.

പ്രകടന പത്രികയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.

ഓട്ടോമൊബൈല്‍ മേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പോസിറ്റീവായ കാഴ്ചപ്പാടാണ് സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് ക്യാപിറ്റല്‍ പ്രവചിക്കുന്നത്.

ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നു സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

പൗരന്മാര്‍ക്ക് ചെലവ് താങ്ങാനാവുന്നതും സുരക്ഷിതവുമായ ഗതാഗതം ലഭ്യമാക്കുന്നതിനായി നഗരങ്ങളിലുടനീളം ഇ-ബസിന്റെ ഒരു നിര (ഫഌറ്റ്) അവതരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പിഎം-ഇ ബസ് സേവ ( PM-eBus Seva ) എന്ന പദ്ധതി ആരംഭിച്ചു. 2023 ഓഗസ്റ്റ് 16 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് അശോക് ലെയ്‌ലന്‍ഡ്, ടാറ്റ മോട്ടോഴ്‌സ്, ഒല്ക്ട്ര ഗ്രീന്‍ടെക്ക്, ജെബിഎം ഓട്ടോ തുടങ്ങിയ കമ്പനികള്‍ക്ക് പ്രയോജനം ചെയ്യും.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും ഇവി നിര്‍മാണത്തിലേക്കു മാറുന്നതിനും പിന്തുണ നല്‍കും. ഇവി രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യവ്യാപകമായി ഇവി ചാര്‍ജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാനും സര്‍ക്കാര്‍ വന്‍ തോതില്‍ നിക്ഷേപം നടത്തും.

ഇതിന്റെ പ്രയോജനം ടാറ്റ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോര്‍, എസ്‌കോര്‍ട്ട്‌സ് കുബോട്ട, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്ക് ലഭിക്കും.

Tags:    

Similar News