ഡിബി കോര്‍പ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായത്തില്‍ ഇടിവ്

  • മീഡിയ ഗ്രൂപ്പിന്റെ പരസ്യ വരുമാനത്തിലും ഇടിവ്
  • എന്നാല്‍ റേഡിയോ ബിസിനസില്‍ നിന്നുള്ള വരുമാനം 16 ശതമാനം ഉയര്‍ന്നു

Update: 2024-10-15 13:37 GMT

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മീഡിയ ഗ്രൂപ്പ് ഡിബി കോര്‍പ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17.63 ശതമാനം ഇടിഞ്ഞ് 82.57 കോടി രൂപയായി.

ഡിബി കോര്‍പ്പറേഷന്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം ഒരു വര്‍ഷം മുമ്പ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 100.25 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 586.04 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 4.62 ശതമാനം ഇടിഞ്ഞ് 558.95 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ ഡിബി കോര്‍പ്പറേഷന്റെ മൊത്തം ചെലവ് 472.17 കോടി രൂപയായി ഉയര്‍ന്നു.

'പ്രിന്റിംഗ്, പബ്ലിഷിംഗ്, അനുബന്ധ ബിസിനസ്സ്' എന്നിവയില്‍ നിന്നുള്ള വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 6 ശതമാനം കുറഞ്ഞ് 517.58 കോടി രൂപയായി. എന്നിരുന്നാലും, റേഡിയോ ബിസിനസില്‍ നിന്നുള്ള വരുമാനം 16.31 ശതമാനം ഉയര്‍ന്ന് 41.41 കോടി രൂപയായി.

ഈ പാദത്തില്‍ ഡിബി കോര്‍പ്പറേഷന്റെ പരസ്യ വരുമാനം 6.67 ശതമാനം കുറഞ്ഞ് 401.4 കോടി രൂപയായി. സര്‍ക്കുലേഷന്‍ വരുമാനം 2.48 ശതമാനം കുറഞ്ഞ് 117.5 കോടി രൂപയായി.

നിലവിലെ വിപണി സാഹചര്യങ്ങളുമായി തങ്ങള്‍ സജീവമായി പൊരുത്തപ്പെടുന്നതിനാല്‍, ദീര്‍ഘകാല വളര്‍ച്ചാ തന്ത്രം നിറവേറ്റുന്നതിനായി വരും പാദങ്ങളിലും കമ്പനി വളര്‍ച്ചാ പാത തുടരുമെന്ന് താന്‍ വിശ്വസിക്കുന്നതായി ഡിബി കോര്‍പ് മാനേജിംഗ് ഡയറക്ടര്‍ സുധീര്‍ അഗര്‍വാള്‍ പറഞ്ഞു.

Tags:    

Similar News