റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങുന്നു

  • രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പ ആശങ്കകളും വെല്ലുവിളി
  • അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര വളര്‍ച്ചാ മുരടിപ്പ് എന്നിവയും ഭീഷണി
  • ക്രൂഡ് ഓയില്‍, സ്വര്‍ണം, ബേസ് മെറ്റലുകള്‍ എന്നിവയുടെ വില വര്‍ധിക്കുന്നതും പ്രതിസന്ധി

Update: 2025-01-15 10:01 GMT

ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പ ആശങ്കകളും നിരക്ക് കുറയ്ക്കുന്നതിനെ തടയാന്‍ സാധ്യതയേറെയാണ്.

ഫെബ്രുവരിയില്‍ ചേരുന്ന ധനനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് ഇപ്പോഴുള്ള അനുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനുള്ള സാധ്യതയാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. കറന്‍സി ദുര്‍ബലമാകുന്നതോടെ ഇറക്കുമതി ചെലവ് ഉയരും. പണപ്പെരുപ്പം, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര വളര്‍ച്ചാ മുരടിപ്പ് എന്നിവയെല്ലാം ഭീഷണിയാണ്. ഇവയെല്ലാം പരിഗണിച്ചാണ് നിരക്ക് തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത് എന്ന് പറയുന്നത്.

നയപരമായ മാറ്റങ്ങള്‍ ഫെബ്രുവരിയില്‍ ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാമെന്നും വിദഗ്ധര്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശഫണ്ടുകള്‍ പിന്‍മാറുന്നതും ക്രൂഡ് ഓയില്‍, സ്വര്‍ണം, ബേസ് മെറ്റലുകള്‍ എന്നിവയുടെ വില വര്‍ധിക്കുന്നതും രൂപക്ക് ക്ഷീണം നല്‍കി. ട്രംപിന്റെ വിജയത്തിനുശേഷം യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചു. ഒപ്പം രൂപയുടെ മൂല്യത്തിന്റെ ഏകദേശം 3% വരെ ഇടിഞ്ഞു.

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 86 രൂപക്ക് മുകളില്‍ സെറ്റില്‍ ചെയ്തു കഴിഞ്ഞു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും ഇന്ത്യന്‍ വിപണിക്കും നിര്‍ണായകമാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. 

Tags:    

Similar News