നഗര ചെലവുകള്‍ കുറയുന്നു; സാമ്പത്തിക രംഗത്ത് ആശങ്ക
- ജിഡിപി കുറയാന്‍ കാരണം കാരണം നഗര മധ്യവര്‍ഗത്തിലെ പ്രതിസന്ധി
- സ്ഥിതി മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്തണം
- നഗര മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിന്‍
കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായത് നിരീക്ഷകരെ ഞെട്ടിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.4 ശതമാനം മാത്രമാണ് വികസിച്ചത്. വികസിത-ലോക നിലവാരമനുസരിച്ച് ഇത് ആരോഗ്യകരമാണ്. എന്നാല്‍ ആര്‍ബിഐ അടക്കമുള്ളവരുടെ പ്രവചനത്തേക്കാള്‍ വലിയ വ്യത്യാസമാണ് ഇവിടെ ഉണ്ടായത്. ഇതാണ് ഇന്ത്യാ നിരീക്ഷകരെ അമ്പരപ്പിക്കാന്‍ കാരണമായത്.
സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇത് കുറഞ്ഞ വളര്‍ച്ചക്ക് കാരണമാണ്. ഈ വര്‍ഷമാദ്യം നടന്ന തെരഞ്ഞെടുപ്പുകള്‍ ചെലവ് ചുരുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സ്ഥിതി മാറ്റിയെടുക്കുന്നതിനായി സര്‍ക്കാര്‍ മൂലധന നിക്ഷേപത്തിനായി പണം നീക്കിവെയ്‌ക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ജിഡിപി കുറഞ്ഞതോടെ മറ്റ് ത്രൈമാസ ഡാറ്റകളും കുറയുന്നത് സമ്പദ് രംഗത്ത് വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ കഴിഞ്ഞ പാദത്തില്‍ വേതനം കുറഞ്ഞതായി വരുമാന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. അത് സാധാരണയായി കോവിഡ് -19 പാന്‍ഡെമിക് പോലുള്ള പ്രതിസന്ധികളില്‍ മാത്രമാണ് സംഭവിക്കുക.
കുതിച്ചുയരുന്ന നഗര മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിന്‍. ഇത് നിലച്ചാല്‍ സമ്പദ് വ്യവസ്ഥ തന്നെ തകിടം മറിയും. ഗ്രാമീണ ദുരിതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്‍നഗരങ്ങളിലെ ഇടത്തരം ചെലവുകള്‍ ചുരുങ്ങുന്നത് സംബന്ധിച്ച ആശങ്ക രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പ്രകടമാണ്. ഗ്രാമീണ ദുരിതങ്ങള്‍ അല്ലെങ്കില്‍ ചെറിയ പട്ടണങ്ങളിലെ വിള്ളലുകള്‍ ഇന്ത്യയില്‍ വളരെക്കാലമായി സാധാരണമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങള്‍ തുടര്‍ച്ചയായ മാന്ദ്യം അനുഭവിക്കേണ്ടി വരുന്നത് ഇത് ആദ്യമായാണ്.
ഇന്ത്യ അത് എങ്ങനെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. ലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കായി ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സഖ്യം ഒരിക്കലും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചിലപ്പോള്‍ ആ ദിശയില്‍ സംസാരിക്കാറുണ്ട്. എങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ആത്യന്തികമായി സംസാരിക്കുന്നത് ക്ഷേമത്തെക്കുറിച്ചാണ്, വളര്‍ച്ചയെക്കുറിച്ചല്ല.
ഇപ്പോഴുള്ള നടപടികള്‍ ഒരു മാന്ദ്യത്തെ അതിജീവിക്കില്ല. . നഗരങ്ങള്‍ അതിവേഗം വളരുന്നതിനുള്ള ഒരു മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. മോശം സാമ്പത്തിക ഫലങ്ങള്‍ വളര്‍ച്ചയെക്കാളും മധ്യവര്‍ഗത്തിന്റെ ക്ഷേമത്തിനായുള്ള ആവശ്യങ്ങളിലേക്ക് നയിക്കും, ഇത് വളര്‍ച്ചയെ കൂടുതല്‍ താഴേക്ക് നയിക്കും.