എച്ച്ഡിഎഫ്സി എഎംസി; അറ്റാദായത്തില്‍ 32% വളര്‍ച്ച

  • അറ്റാദായം 32ശതമാനം വര്‍ധിച്ച് 576 കോടി കടന്നു
  • നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 436 കോടിയായിരുന്നു
  • രണ്ടാംപാദ ഫലങ്ങള്‍ വന്നതോടെ ബി എസ് ഇയില്‍ എച്ച്ഡിഎഫ്സി എഎംസിയുടെ ഓഹരികള്‍ 1.11 ശതമാനം ഉയര്‍ന്നു

Update: 2024-10-15 11:14 GMT

എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സെപ്റ്റംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (പിഎടി) 32 ശതമാനം വളര്‍ച്ച. നികുതിക്ക് ശേഷമുള്ള ലാഭം 576.61 കോടിയായി രേഖപ്പെടുത്തി.

എച്ച്ഡിഎഫ്സി എഎംസിയുടെ നികുതിക്ക് ശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 436.52 കോടി രൂപയായിരുന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മൊത്തവരുമാനം 38 ശതമാനം ഉയര്‍ന്ന് 1,058.19 കോടിയായി.

2024 സെപ്റ്റംബറില്‍ അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍, കമ്പനി 1,180.37 കോടി രൂപയുടെ പിഎടിയും മൊത്തം വരുമാനം 2,007 കോടി രൂപയും രേഖപ്പെടുത്തി.

എച്ച്ഡിഎഫ്സി എഎംസിയുടെ ഓഹരികള്‍ ഉച്ചകഴിഞ്ഞ് മൂന്നോടെ ബിഎസ്ഇയില്‍ 1.11 ശതമാനം ഉയര്‍ന്ന് 4533 രൂപയിലെത്തി.

Tags:    

Similar News