സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നത് വര്‍ധിച്ച നിക്ഷേപം
- വര്‍ധിച്ച് മൂലധനച്ചെലവ് സാമ്പത്തിക മേഖലകളില്‍ പ്രതിഫലിക്കുന്നു
- പദ്ധതിച്ചെലവുകളിലെ വര്‍ധന നിര്‍മ്മാണ മേഖലയെ കുതിപ്പിലെത്തിച്ചു
- നിര്‍മ്മാണ മേഖല വന്‍ തൊഴിലവസരങ്ങള്‍ ഉടനീളം സൃഷ്ടിക്കുന്നു
ഉപഭോഗത്തേക്കാള്‍ കൂടിയ നിക്ഷേപം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2022-23 ലെ ഇന്ത്യയുടെ വളര്‍ച്ചയെ ഉത്തേജിപ്പിച്ചത് ഇക്കാരണമാണ്. നിക്ഷേപങ്ങളുടെ കുതിപ്പ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
സര്‍ക്കാര്‍ വന്‍തോതിലുള്ള പദ്ധതികളുമായാണ് മുന്നോട്ടു പോകുന്നത്. ഇവയ്ക്ക് വന്‍തോതിലുള്ള മൂലധന ചെലവ് ഉണ്ടാകും.
ഈ പ്രക്രിയ നിര്‍മ്മാണം പോലുള്ള മേഖലകളിലുടനീളം പ്രതിഫലിക്കും. അതുവഴി കൂടുതല്‍ തൊഴിലും സൃഷ്ടിക്കപ്പെടും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇവയെല്ലാം ഗുണകരമായുകും ഭവിക്കുക.
ഇവിടെ കൂടുതല്‍ ഉപഭോഗ ആവശ്യകതയും സൃഷ്ടിക്കപ്പെടും. നിക്ഷേപ ഡിമാന്‍ഡ് മാത്രമാണ് രാജ്യത്തിന്റെ മികവ് നിലനിര്‍ത്തുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറയുന്നു.
നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്ന മൊത്ത സ്ഥിര മൂലധന രൂപീകരണം ജനുവരി-മാര്‍ച്ച് പാദത്തില്‍ 8.9 ശതമാനം ഉയര്‍ന്നിരുന്നു. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ കണക്കുനോക്കുമ്പോള്‍ അതിന്റെ ഉയര്‍ച്ച 11.4 ശതമാനമാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ ഇത് വ്യക്തമാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ക്യാപെക്സ് പുഷ് അടങ്ങാത്തതാണ് എന്ന് ജെപി മോര്‍ഗന്റെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് സജ്ജിദ് ചിനോയ് പറയുന്നു.
വര്‍ഷത്തിന്റെ തുടക്കത്തില്‍ ചെലവിടുന്നതില്‍ മന്ദഗതിയിലായിരുന്ന സംസ്ഥാനങ്ങളും ജനുവരി-മാര്‍ച്ച് പാദത്തില്‍ ചെലവ് 24ശതമാനം ഉയര്‍ത്തി.
ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപ വിവിധ പദ്ധതിച്ചെലവുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ന്നു. 2023/24 ല്‍ സ്വകാര്യ നിക്ഷേകത്തില്‍ മിതമായൊരു തിരക്ക് അനുഭവപ്പെടാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പദ്ധതിച്ചെലവുകളില്‍ ഉണ്ടായ വര്‍ധന
നിര്‍മ്മാണ മേഖലയിലുള്ള വളര്‍ച്ചയെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് അടുപ്പിച്ചതായി ജെ പി മോര്‍ഗന്റെ ചിനോയ് പറഞ്ഞു.
നാലാം പാദത്തില്‍ ഈ മേഖല 10.4 ശതമാനവും മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനവും വളര്‍ന്നു.
ഗ്രാമീണതലത്തില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ജോലിക്കായി നിയമിക്കാനും ചെറിയ കാലയളവില്‍ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കാനും നിര്‍മ്മാണ മേഖല സഹായിക്കുന്നു. ഉല്‍പ്പാദനമേഖലയിലെ മൊത്ത ജിവിഎയില്‍ 4.5ശതമാനം വളര്‍ച്ചയുണ്ട്. ഇക്കാര്യത്തില്‍ ധനകാര്യ വിദഗ്ധര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ട്.
മികച്ച വളര്‍ച്ചയിലും ചില സാമ്പത്തിക വിദഗ്ധര്‍ക്ക് ലഭ്യമായ സ്ഥിതിവിവരക്കണക്കുകളില്‍ സംശയമുണ്ട്. നിലവിലെ പാദത്തിലെ ഉല്‍പ്പാദന, ജിഡിപി ഡാറ്റ ശ്രദ്ധാപൂര്‍വ്വം വ്യാഖ്യാനിക്കേണ്ടതുണ്ട് എന്ന് ജെപി മോര്‍ഗന്റെ ചിനോയ് പറഞ്ഞു.
എന്നിരുന്നാലും, ചില സൂചകങ്ങള്‍ ശക്തമായ ഡിമാന്‍ഡിലെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.
നാലാം പാദത്തില്‍ സ്വകാര്യ ഉപഭോഗം 2.8ശതമാനം എന്ന മന്ദഗതിയിലാണ് വളര്‍ന്നത്. തുടര്‍ച്ചയായി, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ 2ശതമാനം ചുരുങ്ങിയതിന് ശേഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ ഉപഭോഗം 0.5ശതമാനം മാത്രം വളര്‍ന്നു. പണപ്പെരുപ്പമായിരിക്കാം സ്വകാര്യ ഉപഭോഗത്തിലെ മന്ദഗതിയിലുള്ള പ്രകടനത്തിന് പിന്നിലെ പ്രധാന കാരണം എന്നും വിലയിരുത്തപ്പെടുന്നു.