ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്

  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്
  • കഴിഞ്ഞ നവംബര്‍-ഒക്ടോബര്‍ കാലയളവില്‍ 164.7 ലക്ഷം ടണ്‍ എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്തത്
  • മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഇറക്കുമതി 2023-24 ല്‍ 1,31,967 കോടി രൂപയായി കുറഞ്ഞു

Update: 2024-11-13 10:32 GMT

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 3.09 ശതമാനം കുറഞ്ഞ് 159.6 ലക്ഷം ടണ്ണായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ എണ്ണ വര്‍ഷത്തില്‍ (നവംബര്‍-ഒക്ടോബര്‍) 164.7 ലക്ഷം ടണ്‍ ഇറക്കുമതിയാണ് രാജ്യം നടത്തിയത്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഇറക്കുമതി 2023-24 ല്‍ 1,31,967 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 1,38,424 കോടി രൂപയായിരുന്നുവെന്ന് സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പ്രസ്താവനയില്‍ പറഞ്ഞു.

'വിവിധ കാരണങ്ങളാല്‍ അന്താരാഷ്ട്ര വിലകള്‍ ഉയര്‍ന്നു. ഇത് ആഭ്യന്തര വിലവര്‍ധനയ്ക്കും കാരണമായി. ഇറക്കുംമതി കുറയാനും ഇത് കാരണമായി.

ഡാറ്റ അനുസരിച്ച്, ക്രൂഡ് പാമോയില്‍ ഇറക്കുമതി 2023-24 ല്‍ 75.88 ലക്ഷം ടണ്ണില്‍ നിന്ന് 69.70 ലക്ഷം ടണ്ണായി കുറഞ്ഞു. ആര്‍ബിഡി പാമോലിന്‍ കയറ്റുമതി 21.07 ലക്ഷം ടണ്ണില്‍ നിന്ന് 19.31 ലക്ഷം ടണ്ണായി കുറഞ്ഞു.

സോഫ്റ്റ് ഓയിലുകളില്‍ സോയാബീന്‍ എണ്ണ ഇറക്കുമതി 35.06 ലക്ഷം ടണ്ണില്‍ നിന്ന് 34.41 ലക്ഷം ടണ്ണായി കുറഞ്ഞു, സൂര്യകാന്തി എണ്ണ ഇറക്കുമതി 30.01 ലക്ഷം ടണ്ണില്‍ നിന്ന് 35.06 ലക്ഷം ടണ്ണായി ഉയര്‍ന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശുദ്ധീകരിച്ച എണ്ണയുടെ വിഹിതം 3 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നപ്പോള്‍ ക്രൂഡ് ഓയിലിന്റെ വിഹിതം 97 ശതമാനത്തില്‍ നിന്ന് 88 ശതമാനമായി കുറഞ്ഞു.

നവംബര്‍ ഒന്നിന് വിവിധ തുറമുഖങ്ങളില്‍ 24.08 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് വ്യവസായ സംഘടന അറിയിച്ചു. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്കുള്ള ആര്‍ബിഡി പാമോലിന്‍, ക്രൂഡ് പാം ഓയില്‍ എന്നിവയുടെ പ്രാഥമിക വിതരണക്കാര്‍.

Tags:    

Similar News