ഇന്ത്യ-യുഎസ് സഹകരണം ബഹിരാകാശത്തിനും അപ്പുറം

  • അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ യാത്രികന്‍ അടുത്തവര്‍ഷം
  • ആര്‍ട്ടെമിസ് കരാറില്‍ ഇനി ഇന്ത്യയും
  • മൈക്രോണ്‍ ടെക്നോളജി 800 മില്യണ്‍ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചു

Update: 2023-06-23 04:14 GMT

അടുത്തവര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യന്‍ യാത്രികനെ അയക്കാന്‍ ഇന്ത്യയും യുഎസും സഹകരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു ബൈഡന്‍. നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനായി ഇരു നേതാക്കളും യോജിപ്പിലെത്തി.

ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ പുതിയ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയമാര്‍ഗങ്ങള്‍ മുതല്‍ ബഹിരാകാശതലം വരെയാണ് കൂടുതല്‍ സഹകരണം പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍ട്ടെമിസ് ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ തീരുമാനിച്ചതായും മോദി അറിയിച്ചു.

'ആര്‍ട്ടെമിസ് കരാറില്‍ ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ ബഹിരാകാശ സഹകരണത്തില്‍ ഞങ്ങള്‍ ഒരു വലിയ കുതിച്ചുചാട്ടം നടത്തി. ചുരുക്കത്തില്‍, യുഎസുമായുള്ള സഹകരണത്തിന് ആകാശം പോലും അതിരല്ലെന്ന് ഞാന്‍ പറയും,' മോദി പറഞ്ഞു. 1967-ലെ ഔട്ടര്‍ സ്‌പേസ് ഉടമ്പടിയില്‍ (ഒഎസ്ടി), 21ാം നൂറ്റാണ്ടിലെ സിവില്‍ ബഹിരാകാശ പര്യവേക്ഷണത്തിനായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു നോണ്‍-ബൈന്‍ഡിംഗ് തത്വങ്ങളാണ് ആര്‍ട്ടെമിസ് കരാറുകളിലുള്ളത്.

ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശ പര്യവേഷണം വ്യാപിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യവും ഇതിലുണ്ട്.2025-ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമവും ഇതില്‍ പെടുന്നു.

2024 അവസാനമോ 2025ന്റെ തുടക്കത്തിലോ ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ വിമാനം ഗഗന്‍യാന്‍ ഒരു ലോ എര്‍ത്ത് ഭ്രമണപഥത്തിലേക്ക് അയക്കാനും പദ്ധതിയുണ്ട്. ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്താല്‍ അത് ഈ പദ്ധതിക്ക് മുമ്പുതന്നെ ആയിരിക്കും.

നാസയും ഐഎസ്ആര്‍ഒയും ഈ വര്‍ഷം മനുഷ്യ ബഹിരാകാശ യാത്രാ സഹകരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് വികസിപ്പിക്കുകയാണെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരത്തെ വെളിപ്പെടുത്തിയതാണ്.

വിതരണ ശൃംഖല വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന ഒരു അര്‍ദ്ധചാലക ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിന് യുഎസ് കമ്പനികള്‍ ഇന്ത്യയുമായി സഹകരിക്കുന്നതിനും ധാരണയായി. ഇന്ത്യന്‍ നാഷണല്‍ അര്‍ദ്ധചാലക മിഷന്റെ പിന്തുണയോടെ മൈക്രോണ്‍ ടെക്നോളജി 800 മില്യണ്‍ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ രാജ്യത്ത് 2.75 ബില്യണ്‍ യുഎസ് ഡോളറിന്റെ സെമികണ്ടക്ടര്‍ അസംബ്ലി യുണിറ്റുകളും ടെസ്റ്റ് സൗകര്യവും നല്‍കും.

ഇന്ത്യയുടെ അര്‍ദ്ധചാലക വര്‍ക്ക്‌ഫോഴ്സ് വികസന ലക്ഷ്യങ്ങള്‍ ഊര്‍ജ്വസ്വലമാക്കുന്നതിന് 60,000 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഉടന്‍ പഖ്യാപിക്കും.

നിര്‍ണായക ധാതുക്കളുടെയും ധാതുക്കളുടെയും സുരക്ഷസംബന്ധിച്ച്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുന്ന മിനറല്‍ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യ അംഗമാകുന്നതിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. ഈ ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും.

അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഇന്ത്യ-യുഎസ് ക്വാണ്ടം കോ-ഓര്‍ഡിനേഷന്‍ സംവിധാനവും സ്ഥാപിച്ചു. ഇത് വിവിധ രംഗങ്ങളിലെ പരസ്പര സഹകരണത്തിന് കൂടുതല്‍ ആഴവും പരപ്പും നല്‍കും എന്നാണ് വിലയിരുത്തല്‍.

വിപുലമായ ടെലികമ്മ്യൂണിക്കേഷനില്‍, ഓപ്പണ്‍ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ ഉള്‍പ്പെടെ 5ജി, 6ജി സാങ്കേതികവിദ്യകളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുക്കുന്നതിനും ധാരണയായി.


Tags:    

Similar News