ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ് ആന്‍ഡ് പി

  • 2047 ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു
  • നിലവില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ

Update: 2024-10-17 13:52 GMT

2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍. എന്നാല്‍ വര്‍ധിച്ചുവരുന്ന രാജ്യത്തെ ജനസംഖ്യ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും എസ് ആന്റ് പി മുന്നറിയിപ്പ് നല്‍കി. ഇത് അടിസ്ഥാന സേവന മേഖലയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിന് കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ് പറയുന്നു.

നിലവിലെ 3.6 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2047 ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.

വികസിത വിപണികള്‍ അടുത്ത ദശകത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് എസ് ആന്‍ഡ് പി പറഞ്ഞു.

2035 ആകുമ്പോഴേക്കും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 65 ശതമാനവും വളര്‍ന്നുവരുന്ന വിപണികള്‍ സംഭാവന ചെയ്യും. ചൈന, ഇന്ത്യ, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ ഏഷ്യ-പസഫിക്കിലെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളാണ് ഈ വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത്.

രാജ്യത്തെ ജനസംഖ്യാ വര്‍ധനവ്  അടിസ്ഥാന സേവന കവറേജിലും ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിനുള്ള നിക്ഷേപത്തിന്റെ ആവശ്യകതയിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായുംഎസ് ആന്‍ഡ് പി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News