ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറച്ചു

  • തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നത്
  • മുഖ്യ പലിശ നിരക്കില്‍ കാല്‍ ശതമാനമാണ് കുറവ് വരുത്തിയത്

Update: 2024-11-08 04:01 GMT

ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറച്ചു

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരാനുള്ള നടപടിയുടെ ഭാഗമാണ് നടപടി. ഫെഡിന്‍ഖറെ പുതിയ പലിശ നിരക്ക് 4.5% മുതല്‍ 4.75% വരെ ആയിരിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു തൊട്ടു പിന്നാലെയാണ് ഫെഡ് തീരുമാനം. ഈ വര്‍ഷത്തെ ഏഴാമത്തെ നയതീരുമാനമായിരുന്നു ഇത്.

'കമ്മിറ്റി അതിന്റെ തൊഴില്‍, പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അപകടസാധ്യതകള്‍ ഏകദേശം സന്തുലിതമാണെന്ന് വിലയിരുത്തുന്നു,'' ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ പലിശനിരക്കില്‍ അരശതമാനം കുറവ് വരുത്തിയിരുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് പലിശനിരക്കില്‍ കുറവ് വരുത്തിയിരുന്നത്.

പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് നീങ്ങുന്നു എന്നതുസംബന്ധിച്ച് കൂടുതല്‍ ആത്മവിശ്വാസം നയനിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിട്ടില്ല. തൊഴില്‍ കമ്പോളത്തെ ചുറ്റിപ്പറ്റിയുള്ള കമ്മറ്റി അതിന്റെ ഭാഷയും ചെറുതായി പരിഷ്‌കരിച്ചു.

കൂടുതല്‍ കനത്ത താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും കുടിയേറ്റം തടയുമെന്നും നികുതി വെട്ടിക്കുറവ് നീട്ടുമെന്നും വാഗ്ദാനം ചെയ്ത ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഫെഡ് റിസര്‍വിന് തീരുമാനമെടുക്കാന്‍ പ്രേരകമായത്.

ഫെഡറല്‍ ചെയര്‍ ജെറോം പവലിനെ പരസ്യമായി വിമര്‍ശിച്ച ട്രംപിന്റെ ചരിത്രം കണക്കിലെടുത്ത് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അവരുടെ തീരുമാനങ്ങള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയേക്കാം. 

Tags:    

Similar News