ഒരു ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകള്‍ക്കും ഇ-സ്റ്റാംപിങ്
- ഇ സ്റ്റാംപിങ് വ്യാജ മുദ്രപ്പത്രങ്ങളുടെ ഉപയോഗം തടയുമെന്ന് വിലയിരുത്തല്‍
- ഒരുലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ക്ക് ഈ സംവിധാനം നിലവിലുണ്ട്
- സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടെന്ന പരാതികളും വ്യാപകം
ഒരു ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഇ സ്റ്റാംപിങ് ഉപയോഗിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ഇതുവഴി വ്യാജ മുദ്രപ്പത്രങ്ങളുടെ ഉപയോഗം തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.
ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് നേരത്തേ തന്നെ ഇ- മുദ്രപ്പത്ര സംവിധാനം നടപ്പാക്കിയിരുന്നുവെങ്കിലും ചില സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടെന്ന പരാതികള്‍ വ്യാപകമായുണ്ട്. വ്യാജ മുദ്രപ്പത്രങ്ങള്‍ തടയാമെന്നതിന് പുറമെ ഒടുക്കിയ തുകയുടെ വിവരം ഓണ്‍ലൈനായി പരിശോധിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഒരു ലക്ഷത്തിനു മുകളില്‍ വരുന്ന റജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കുള്ള മുദ്രപ്പത്രം ഏതു സമയത്തും വാങ്ങാം. സ്റ്റാംപ് വിതരണം കംപ്യൂട്ടറിലായതിനാല്‍ തിരുത്തലുകള്‍ക്കു സാധ്യതയുണ്ടാകില്ല.
റജിസ്ട്രേഷന്‍ വകുപ്പിന്റെ 'പേള്‍' ആപ്പ് മുഖേനെയോ വെബ്സൈറ്റ് വഴിയോ സബ് റജിസ്ട്രാര്‍ ഓഫിസ് തിരഞ്ഞെടുത്ത് തീയതിയും സമയവും നിശ്ചയിക്കണം. മുദ്രവിലയ്ക്കുള്ള യുണീക് ട്രാന്‍സാക്ഷന്‍ ഐഡി, ഇ-സ്റ്റാംപ് റഫറന്‍സ് നമ്പര്‍ ഉള്ള പേ ഇന്‍ സ്ലിപ്പ് എന്നിവ കിട്ടും. പേ ഇന്‍ സ്ലിപ്പുമായി അംഗീകൃത വെന്‍ഡറെ സമീപിക്കണം. ട്രഷറിയില്‍നിന്നു ലഭിക്കുന്ന ലോഗിന്‍ ഐഡി ഉപയോഗിച്ച് വെന്‍ഡര്‍ ലോഗിന്‍ ചെയ്യും.
ആധാര വിവരങ്ങള്‍ ഉറപ്പാക്കി മുദ്രവില നല്‍കണം. ട്രഷറിയില്‍നിന്നു ലഭിക്കുന്ന ലോഗിന്‍ ഐഡി ഉപയോഗിച്ച് വെന്‍ഡര്‍ക്ക് ലോഗിന്‍ ചെയ്യാം. ആധാര വിവരങ്ങള്‍ ഉറപ്പാക്കി മുദ്രവില നല്‍കണം. ജനറേറ്റ് ചെയ്യുന്ന ഇ സ്റ്റാംപിന്റെ പ്രിന്റ് കക്ഷിക്കു ലഭിക്കുകയും. വിവരങ്ങള്‍ വെന്‍ഡര്‍ സൂക്ഷിക്കുകയും ചെയ്യും.
മുദ്രപ്പത്രത്തിന്റെ ആധികാരികത എന്നീ വെബ്സൈറ്റുകളില്‍ പരിശോധിക്കാം. കരാറില്‍ ഏര്‍പ്പെടുന്നവരുടെ പേര്,ആവശ്യം,തുക, ഇ സ്റ്റാംപ് ജനറേറ്റ് ചെയ്ത ശേഷമുള്ള നമ്പര്‍ എന്നിവ വെന്‍ഡര്‍ രേഖപ്പെടുത്തി കക്ഷിയുടെ ഒപ്പുവയ്പ്പിക്കും. വെന്‍ഡര്‍മാര്‍ക്കു ലഭിക്കുന്ന ലോഗിന്‍ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ ഇ സ്റ്റാംപ് സെലക്ട് ചെയ്ത് ആവശ്യം രേഖപ്പെടുത്തുമ്പോള്‍ മുദ്രപ്പത്രവില വരും. അത് സേവ് ചെയ്താല്‍ ഇ സ്റ്റാംപ് ജനറേറ്റ് ചെയ്യും.