ഇ-ഗെയിമിംഗ്: ഭേദഗതിചെയ്ത ജിഎസ്ടി ഒക്ടോബര്‍ ഒന്നുമുതല്‍
- ജിഎസ്ടി നിയമത്തിലെ ഭേദഗതി: രജിസ്‌ട്രേഷനും നികുതിയും നിര്‍ബന്ധമാക്കുന്നു
- ഇ- ഗെയിമിംഗിന് ഉയര്‍ന്ന നികുതി ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം
ഇ-ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജി എസ് ടി നിയമ വ്യവസ്ഥകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര ജി എസ് ടി നിയമത്തിലെ മാറ്റങ്ങള്‍ അനുസരിച്ച്, ഇ- ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതല്‍ ലോട്ടറി, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കും. കൂടാതെ ഓൺലൈൻ വാതുവയ്‌പ്പിൽ പന്തയ തുകയുടെ മുഖവിലയുടെ 28 ശതമാനം ആയിരിക്കും ജി എസ് ടി .
എന്നാൽ ഇത് ഭാവിയിലെ ബിസിനെസ്സിൽ നിന്ന് മാത്രമേ ഈടാക്കാവു എന്നാണ് ഇൻഡസ്ട്രയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. നിയമ ഭേദഗതി ഒരു ക്ലാരിഫിക്കേഷൻ ലോ മാത്രമാണെന്നും, നിയമം അനുസരിച്ചു 2017 മുതൽ 28 ശതമാന൦ നികുതി ചുമത്താമെന്നാണ് സർക്കാരിന്റെ നിലപാട്.
ഈ കാര്യത്തിൽ സർക്കാരും, ഇൻഡസ്ട്രയും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ്. ഗെയിംസ് ക്രാഫ്റ്റിനിന് 2100 കോടി ജി എസ് ടി ചുമത്തികൊണ്ടുള്ള ജി എസ് ടി കൗൺസിലിന്റെ നോട്ടീസ് കർണാടക ഹൈകോടതി റദ്ദു ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സുപ്രീംകോടിതിയെ സമീപിച്ചു. ഈ കേസിലെ വിധി ഓൺലൈൻ വാതുവെയ്പ്പ് നടത്തിപ്പുകാർക്ക് നിർണായകമായിരിക്കും.
ഇന്റഗ്രേറ്റഡ് ജി എസ് ടി നിയമത്തിലെ ഭേദഗതികള്‍ ഓഫ്ഷോര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ എടുക്കുന്നതും നികുതി അടയ്ക്കുന്നതും നിര്‍ബന്ധമാക്കുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന യോഗങ്ങളില്‍, കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവക്കു നികുതി ചുമത്താം എന്ന നിലപാടെടുത്തിരുന്നു .
കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമങ്ങളില്‍ ഭേദഗതികള്‍ പാര്‍ലമെന്റ് കഴിഞ്ഞ മാസം പാസാക്കി.
ഭേദഗതി വരുത്തിയ വ്യവസ്ഥകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് ഓഗസ്റ്റിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനിച്ചത്. 2024 ഏപ്രിലില്‍ ഈ നികുതി സംവിധാനം അവലോകനം നടത്തും.