ഡിസ്‌നി ഇന്ത്യയിലെ ബിസിനസ്സ് വില്‍ക്കുന്നു; വയാകോമുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്
- ഇടപാടിന് ഇന്ത്യന്‍ മാധ്യമ-വിനോദ മേഖലയില്‍ വന്‍ പ്രാധാന്യമാണു കണക്കാക്കപ്പെടുന്നത്
- മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണു വയാകോം 18
- ഈ മാസം കരാറില്‍ ഒപ്പുവയ്ക്കുമെന്നു റിപ്പോര്‍ട്ട്
;

ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസ്സിന്റെ 60 ശതമാനവും 33,000 കോടി രൂപയ്ക്ക് (3.9 ബില്യന്‍ ഡോളര്‍) വയാകോം-18 ന് വില്‍ക്കാന്‍ ഡിസ്‌നി സമ്മതിച്ചതായി റിപ്പോര്‍ട്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണു വയാകോം 18.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ലയിപ്പിക്കുന്നതിന് 2023 ഡിസംബറില്‍ ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച മൂല്യനിര്‍ണയത്തെ കുറിച്ചോ കരാറിന്റെ ഘടനയെ കുറിച്ചോ തീരുമാനത്തിലെത്തിയിരുന്നില്ല.
ഇപ്പോള്‍ കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ഇരുകൂട്ടരും അന്തിമ തീരുമാനത്തിലെത്തിയെന്നും ഈ മാസം കരാറില്‍ ഒപ്പുവയ്ക്കുമെന്നും ജനുവരി 31 ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിസ്‌നിയും വയാകോമുമായുള്ള ഇടപാടിന് ഇന്ത്യന്‍ മാധ്യമ-വിനോദ മേഖലയില്‍ വന്‍ പ്രാധാന്യമാണു കണക്കാക്കപ്പെടുന്നത്.