വ്യാപാരികള്‍ ആശങ്കയില്‍: കര്‍ഷക സമരത്തിലൂടെ നേരിട്ട നഷ്ടം 300 കോടി

  • ഫെബ്രുവരി 13 നാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്
  • കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്നും വ്യാപാര സംഘടന അഭ്യര്‍ഥിച്ചു
  • സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും 18 ന് ചര്‍ച്ച ചെയ്യും
;

Update: 2024-02-16 11:46 GMT
farmers strike, business loss of rs 300 crore
  • whatsapp icon

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം മൂലം 300 കോടി രൂപയുടെ വ്യാപാര നഷ്ടം ഇതുവരെയുണ്ടായതായി കണക്കാക്കുന്നുവെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ഫെബ്രുവരി 16 ന് പറഞ്ഞു.

സാധാരണയായി 5 ലക്ഷത്തോളം വരുന്ന വ്യാപാരികള്‍ സമീപ സംസ്ഥാനങ്ങളില്‍നിന്ന് പല സാധനങ്ങള്‍ വാങ്ങാനായി ഡല്‍ഹിയിലെത്താറുണ്ട്. എന്നാല്‍ കര്‍ഷക സമരം കാരണം അവരെത്തുന്നില്ലെന്ന് സിഎഐടി അറിയിച്ചു.

ഫെബ്രുവരി 13 മുതലാണ് കര്‍ഷക സമരം ആരംഭിച്ചത്. മിനിമം താങ്ങുവില ഗ്യാരന്റി നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷകര്‍ ' ഡല്‍ഹി ചലോ ' പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News