ഇന്ത്യയെ ടെക്നോളജി ഹബ് ആക്കി മാറ്റണമെന്ന് പ്രതിരോധ മന്ത്രി

  • പ്രതിരോധ മേഖല ലക്ഷ്യമിടുന്നത് ടെക് ആധിപത്യം
  • ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ടിനു കീഴില്‍ 79 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കി
  • അതില്‍ 18 പദ്ധതികളില്‍ സാങ്കേതികവിദ്യ വിജയകരമായ വികസിപ്പിച്ചെടുത്തു

Update: 2024-10-19 11:31 GMT

ഇന്ത്യയെ ടെക്നോളജി ഹബ് ആക്കി മാറ്റണമെന്ന് പ്രതിരോധ കമ്പനികളോട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ പദ്ധതികള്‍ക്ക് ചിലവിന്റെ 90% വരെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് ഗ്രാന്റ് നല്‍കുന്നുണ്ടെന്നും മന്ത്രി.

ഇന്ത്യയെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി ഹബ്ബായും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായും മാറ്റുന്നതില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ സ്വകാര്യ കമ്പനികള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനൊപ്പം വ്യവസായ പ്രതിരോധ സാങ്കേതികവിദ്യ വേഗത്തിലാക്കുന്നതിനെക്കുറിച്ചുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ചടങ്ങില്‍ സാങ്കേതിക വികസന ഫണ്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രതിരോധ ഗവേഷണ വികസന സംഘടന , സായുധ സേന ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി.

പ്രതിരോധ മന്ത്രാലയത്തിന്റെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് പദ്ധതി, ഒരു പ്രോജക്ടിന്റെ ചെലവിന്റെ 90 ശതമാനം വരെ വ്യവസായങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മൊത്തം പിന്തുണ 50 കോടി രൂപ വരെയാണ്. ഇതിന് കീഴില്‍ 79 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ 18 പദ്ധതികളില്‍ സാങ്കേതികവിദ്യ വിജയകരമായ വികസിപ്പിച്ചെടുത്തതായും മന്ത്രി പറഞ്ഞു.,

മേഖലയില്‍ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രി ഡെയര്‍ ടു ഡ്രീം 5.0 പദ്ധതി ആരംഭിച്ചു.ഡ്രോണുകള്‍ക്കായുള്ള പ്രതിരോധത്തില്‍ പരിഹാരങ്ങള്‍ കണ്ടുപിടിച്ച ഡെയര്‍ ടു ഡ്രീം 4.0 വിജയികളെ ചടങ്ങില്‍ അദ്ദേഹം അഭിനന്ദിച്ചു.

Tags:    

Similar News