ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര? കൂടുതല്‍ വിവരങ്ങള്‍ അറിയാം

Update: 2024-12-04 15:13 GMT

ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമേ ബാങ്കിന് അവധിയുള്ളൂ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബറില്‍ 17 ബാങ്ക് അവധികള്‍ വരുന്നത്.

2024 ഡിസംബർ മാസം ഇന്ത്യയിലെ ബാങ്ക് അവധി ദിനങ്ങൾ

ഡിസംബര്‍ 1: ഞായറാഴ്ച

ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)

ഡിസംബര്‍ 8: ഞായറാഴ്ച

ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)

ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 15: ഞായറാഴ്ച

ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)

ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )

ഡിസംബര്‍ 22: ഞായറാഴ്ച

ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 28: നാലാം ശനിയാഴ്ച

ഡിസംബര്‍ 29: ഞായറാഴ്ച

ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )

ഡിസംബര്‍ 31: മിസോറാമിലും സിക്കിമിലും അവധി ( New Year's Eve/Lossong/Namsoong)

Tags:    

Similar News