സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം: സൈക്ലത്തോണ്‍ നാളെ

ടി.ജെ. വിനോദ് എംഎല്‍എ റാലി ഉദ്ഘാടനം ചെയ്യും;

Update: 2023-11-24 12:04 GMT
Growclub with initiative to reduce cycle waste
  • whatsapp icon

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സമൂഹം ഒന്നിച്ച് അണിചേരുക എന്ന ഉദ്ദേശ്യത്തോടെ ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പും സഖി വണ്‍ സ്‌റ്റോപ്പ് സെന്ററും സംയുക്തമായി നവംബര്‍ 25 ശനിയാഴ്ച രാവിലെ 6ന് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

കൊച്ചി കമ്മീഷണര്‍ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച്,കച്ചേരിപ്പടി, കലൂര്‍, ഇടപ്പള്ളി, വഴി സൗത്ത് കളമശ്ശേരി ഡെക്കാത്തലോണില്‍ അവസാനിക്കുന്ന തരത്തിലാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചി കമ്മീഷണര്‍ ഓഫീസ് കോമ്പൗണ്ടില്‍ ടി.ജെ. വിനോദ് എംഎല്‍എ റാലി ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എംഎല്‍എ സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി കൊടുക്കും. കൊച്ചി അസി. കമ്മീഷണര്‍ ഡി. ജയകുമാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള അന്തര്‍ദ്ദേശീയ ദിനാചരണ സന്ദേശം നല്‍കും.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 180 സൈക്ലിസ്റ്റുകള്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീമ ജ്വല്ലറി, ഏഞ്ചല്‍ കണ്‍സ്ട്രക്ഷന്‍, നോവാ കെയര്‍ ക്ലിനിക്ക്, ഡെക്കാത്തലോണ്‍, കിന്റര്‍ ഹോസ്പിറ്റല്‍, സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് സെന്റ് തെരേസാസ് കോളേജ്, കേരള പോലീസ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ ആണ് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News