എസ്‌കോര്‍ട്ട്സ് കുബോട്ടയ്ക്ക് 14 കോടിയിലധികം രൂപ പിഴ ചുമത്തി കസ്റ്റംസ്

  • പലിശ സഹിതം 4,42,10,867 രൂപയുടെ പിഴ സ്ഥിരീകരിച്ചു
  • ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ ഫയല്‍ ചെയ്യും
  • കസ്റ്റംസ് അതോറിറ്റിയില്‍ നിന്ന് 14 കോടി രൂപയിലധികം പിഴയും ലഭിച്ചു
;

Update: 2024-06-25 11:59 GMT
എസ്‌കോര്‍ട്ട്സ് കുബോട്ടയ്ക്ക് 14 കോടിയിലധികം രൂപ പിഴ ചുമത്തി കസ്റ്റംസ്
  • whatsapp icon

കസ്റ്റംസ് അതോറിറ്റിയില്‍ നിന്ന് 14 കോടി രൂപയിലധികം പിഴയും ലഭിച്ചതായി ഫാം എക്യുപ്മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉപകരണ സ്ഥാപനമായ എസ്‌കോര്‍ട്ട്സ് കുബോട്ട ലിമിറ്റഡ്. ബാധകമായ പലിശ സഹിതം 4,42,10,867 രൂപയുടെ പിഴ സ്ഥിരീകരിച്ച് ഡല്‍ഹി സോണ്‍, കസ്റ്റംസ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ മൂല്യനിര്‍ണ്ണയ പ്രശ്‌നത്തിന് 9,87,10,867 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു.

വിറ്റുവരവ് കണക്കാക്കല്‍, കിഴിവുകള്‍ അനുവദിക്കാതിരിക്കല്‍, വില്‍പ്പന റിട്ടേണ്‍ എന്നിവയില്‍ 3,74,301 രൂപ പിഴ ചുമത്തി ബീഹാറിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടതായി കമ്പനി അറിയിച്ചു.

Tags:    

Similar News