അറ്റാദായം 559 കോടി ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബ്രിട്ടാനിയ

  • റസ്‌ക് യൂനിറ്റുകള്‍ 3 എണ്ണം ഉടന്‍
  • രണ്ട് ബിസ്‌കറ്റ് യൂനിറ്റുകള്‍ തുടങ്ങി
  • വാര്‍ഷിക അറ്റാദായം 47% കുതിച്ചു

Update: 2023-05-05 14:15 GMT

ബിസ്‌കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയയുടെ അറ്റാദായം കൂടി. അവസാന ത്രൈമാസഫലം പുറത്തുവിട്ട കമ്പനി വരുമാന വളര്‍ച്ചയും നികുതിയ്ക്ക് ശേഷമുള്ള ലാഭ വളര്‍ച്ചയും കൂടിയെന്ന് അറിയിച്ചു . നാലാംപാദത്തില്‍ 559 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനത്തിന്റെ വളര്‍ച്ച നേടിയിട്ടുണ്ട്. പാം ഓയിലിനും പാക്കേജിങ് മെറ്റീരിയലുകള്‍ക്കും വില കുറഞ്ഞതാണ് കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത്.

നാലാംപാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 4,023 കോടി രൂപയാണിത്. വരുമാനം 15 ശതമാനം ഉയര്‍ന്ന് 16301 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനി 11 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായും വലിയ മുന്നേറ്റമാണ് ബിസിനസുകളിലുണ്ടായതെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ വരുണ്‍ ബെറി പറഞ്ഞു.

ബ്രിട്ടാനിയയുടെ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം പരിശോധിച്ചാല്‍ 52 ശതമാനം ഉയര്‍ന്ന് 2,322 കോടി രൂപയായിട്ടുണ്ട്. അതേസമയം ഉപ കമ്പനിയായ ബ്രിട്ടാനിയ ഡയറിയുടെ 49 ശതമാനം ഓഹരികള്‍ ഫ്രഞ്ച് ഡയറി കമ്പനിയായ ബെല്‍ എസ്എയ്ക്ക് വിറ്റതിലൂടെ 359 കോടി രൂപയുടെ അസാധാരണ നേട്ടവും ലഭിച്ചതായി കമ്പനി അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയില്‍ നിന്ന് മാത്രം അറ്റാദായമായി 1963 കോടി രൂപയാണ് കിട്ടിയത്. 22.7% മാണ് കുതിച്ചുയര്‍ന്നത്.

ബ്രിട്ടാനിയയുടെ വിതരണ ശ്യംഖല ഗ്രാമീണ മേഖലയില്‍ വര്‍ധിച്ചിട്ടുണ്ട്. 28000 പോയിന്റുകളായിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലുമായി രണ്ട് ബിസ്‌കറ്റ് നിര്‍മാണ യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് റസ്‌ക് നിര്‍മാണ യൂനിറ്റുകള്‍ ഉടന്‍ തുറക്കുമെന്നും കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News