പഞ്ചസാര കയറ്റുമതി: ഇന്ത്യ കയറ്റുമതി ചെയ്തത് 2.87 ലക്ഷം ടണ്‍
- സൊമാലിയയിലേക്ക് കയറ്റുമതി ചെയ്തത് 51,596 ടണ്‍
- പഞ്ചസാര കയറ്റുമതിയുടെ വേഗത മന്ദഗതിയില്‍
;

2024-25 മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഏപ്രില്‍ 8 വരെ ഇന്ത്യ 2.87 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതായി വ്യാപാര സംഘടനയായ എഐഎസ്ടിഎ. ഇതില്‍ 51,596 ടണ്‍ സൊമാലിയയിലേക്കാണ് കയറ്റുമതി ചെയ്തതെന്നും സംഘടന വ്യക്തമാക്കി.
ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. ഏകദേശം 17,837 ടണ്‍ പഞ്ചസാര ലോഡിംഗ് നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-25 വിപണന വര്‍ഷത്തേക്കുള്ള പഞ്ചസാര കയറ്റുമതി ഇന്ത്യയില്‍ 2025 ജനുവരി 20 ന് അനുവദിച്ചു. കയറ്റുമതിക്ക് അനുവദിച്ചിട്ടുള്ള ആകെ അളവ് ഒരു ദശലക്ഷം ടണ്‍ ആണ്.
ഏകദേശം 17,837 ടണ്‍ പഞ്ചസാര ലോഡിംഗ് നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ നടത്തിയ മൊത്തം കയറ്റുമതിയില്‍, പരമാവധി കയറ്റുമതി സൊമാലിയയിലേക്ക് 51,596 ടണ്‍, അഫ്ഗാനിസ്ഥാനിലേക്ക് 48,864 ടണ്‍, ശ്രീലങ്കയിലേക്ക് 46,757 ടണ്‍, ലിബിയയിലേക്ക് 30,729 ടണ്‍ എന്നിങ്ങനെയാണ്.
ഈ കാലയളവില്‍ ഇന്ത്യ ജിബൂട്ടിയിലേക്ക് 27,064 ടണ്ണും യുഎഇയിലേക്ക് 21,834 ടണ്ണും ടാന്‍സാനിയയിലേക്ക് 21,141 ടണ്ണും ബംഗ്ലാദേശിലേക്ക് 5,589 ടണ്ണും ചൈനയിലേക്ക് 5,427 ടണ്ണും കയറ്റുമതി ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതിയുടെ വേഗത മന്ദഗതിയിലാണെന്നും എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അത് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എഐഎസ്ടിഎ പറഞ്ഞു.
'അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിന്റെ ആഘാതം പഞ്ചസാര വിലയില്‍ കാണേണ്ടതുണ്ട്. കാരണം ഗതാഗത ഇന്ധനത്തില്‍ എഥനോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു,' അത് കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 2023-24 കാലയളവില്‍ നിയന്ത്രിച്ചിരുന്നു. ആഭ്യന്തര വില വര്‍ധനവ് ചെറുക്കുന്നതിന്റെ നടപടിയുടെ ഭാഗമായിരുന്നു ഇത്.