ഷെയ്‌നുമായുള്ള പങ്കാളിത്തം റിലയന്‍സ് പുനരാലോചിക്കുന്നു

  • അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നീക്കം
  • ആഗോള ഉല്‍പ്പാദന ആധിപത്യം നഷ്ടപ്പെടുന്നതില്‍ ജാഗ്രതയോടെ ചൈന
;

Update: 2025-04-15 06:32 GMT
ഷെയ്‌നുമായുള്ള പങ്കാളിത്തം   റിലയന്‍സ് പുനരാലോചിക്കുന്നു
  • whatsapp icon

ചൈനീസ് ഫാഷന്‍ ഭീമനായ ഷെയ്‌നുമായുള്ള പങ്കാളിത്തം റിലയന്‍സ് റീട്ടെയില്‍ പുനരാലോചിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കൂടാതെ ബെയ്ജിംഗ് അതിന്റെ ആഗോള ഉല്‍പ്പാദന ആധിപത്യം നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തുകയുമാണ്. ഈ അവസരത്തില്‍ ഇരു കമ്പനികളും തമ്മിലുള്ള സഹകരണം റിലയന്‍സിന് തിരിച്ചടിയായേക്കും.

ഈ വര്‍ഷമാദ്യം ഷെയ്ന്‍ റിലയന്‍സുമായി സഹകരണം പ്രഖ്യാപിച്ചപ്പോള്‍ ബ്രാന്‍ഡിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു തന്ത്രപരമായ സോഴ്സിംഗ് ഹബ്ബായി ഇന്ത്യയെ സ്ഥാപിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

എന്നാല്‍  ട്രംപ് ഭരണകൂടം ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയതോടെ , ആഭ്യന്തര ഉല്‍പ്പാദനം നിലനിര്‍ത്താന്‍ ചൈനീസ് അധികാരികള്‍ ഇടപെട്ടു. തല്‍ഫലമായി, ഇന്ത്യയില്‍ നിന്ന് ഉല്‍പ്പാദനം വികസിപ്പിക്കാനുള്ള ചൈനീസ് കമ്പനിയുടെ പദ്ധതികള്‍ ഇനി കുറച്ചേക്കാം.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ഉള്‍പ്പെടെ പരസ്പര താരിഫുകള്‍ 90 ദിവസത്തേക്ക് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഈ സസ്‌പെന്‍ഷന്‍ ചൈനയിലേക്ക് നീട്ടിയിട്ടില്ല. യുഎസ് ഇറക്കുമതികള്‍ക്ക് 125 ശതമാനം തീരുവ ചുമത്തി ബെയ്ജിംഗ് തിരിച്ചടിച്ചതോടെ രണ്ട് ലോകശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. ഈ സാഹചര്യങ്ങളില്‍, ആഗോള ഉല്‍പ്പാദന ആധിപത്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ചൈന.

ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലൂടെ ഷെയ്ന്‍ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.

വസ്ത്രനിര്‍മ്മാണത്തില്‍ ഏകദേശം 25,000 ഇന്ത്യന്‍ എംഎസ്എംഇകളെ ഉള്‍പ്പെടുത്തി കയറ്റുമതി അധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതും ഈ സഹകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചൈനയില്‍ നിന്ന് മാറി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള ആഗോള സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, ഓപ്പോ, വിവോ, റിയല്‍മി തുടങ്ങിയ ചൈനീസ് ടെക് ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ പ്രാദേശിക വിപണിക്കായി ഉല്‍പ്പാദനം തുടരുകയാണ്.

ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള വര്‍ധിച്ച മത്സരം കാരണം ഷെയ്നും ആഗോള വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. കമ്പനിയുടെ അറ്റാദായം 2024 ല്‍ ഏകദേശം 40 ശതമാനം കുറഞ്ഞ് 1 ബില്യണ്‍ ഡോളറിലെത്തി, അതേസമയം മുഴുവന്‍ വര്‍ഷത്തെ വരുമാനം 19 ശതമാനം വര്‍ധിച്ച് 38 ബില്യണ്‍ ഡോളറായി.

സഹകരണം സംബന്ധിച്ച പുനരാലോചന റിപ്പോര്‍ട്ടുകളെക്കുറിച്ച് റിലയന്‍സും ഷെയ്‌നും ഇതുവരെ പരസ്യ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. 

Tags:    

Similar News