തുണിത്തരങ്ങള്‍ക്കുള്ള നികുതിയിളവ് സര്‍ക്കാര്‍ പരിഗണനയില്‍
- ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലിചെയ്യുന്നത് 45 ദശലക്ഷത്തിലധികം ആളുകള്‍
- ഇതില്‍ 45 ശതമാനവും സ്ത്രീകള്‍
- എംഎസ്എംഇ മേഖലയിലേക്കുള്ള ഉയര്‍ന്ന വിഹിതവും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സ്വാധീനം ചെലുത്തും
ഇന്ത്യയിലെ ടെക്‌സറ്റെല്‍ വ്യവസായത്തിന് ഉത്തേജനം നല്‍കുന്നതിനായി, ഇറക്കുമതി ചെയ്യുന്ന ജൈവ പരുത്തിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പോലുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍, ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം അധിക തീരുവയും നിലവിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ അന്‍ഡ് അപ്പാരല്‍ കയറ്റുമതിക്കാരില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ സര്‍ക്കാര്‍ നീക്കം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയില്‍ തുണിത്തര, വസ്ത്ര വിഭാഗത്തിന്റെ പങ്ക് 11 ശതമാനത്തോളം വരും. ആഗോള വ്യാപാരത്തില്‍ 5 ശതമാനം വിഹിതമുണ്ട്. കൂടാതെ, 60 ശതമാനം സ്ത്രീകള്‍ ഉള്‍പ്പെടെ 45 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുന്ന ഏറ്റവും വലിയ തൊഴിലവസരങ്ങളില്‍ ഒന്നാണിത്.
അതിനാല്‍, വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു തീരുമാനവും സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിലൊന്നില്‍ വലിയ സ്വാധീനം ചെലുത്തും. കൂടാതെ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയിലേക്കുള്ള ഉയര്‍ന്ന വിഹിതവും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ചലനമുണ്ടാക്കും. കാരണം അതിന്റെ നിര്‍മ്മാതാക്കളില്‍ 80 ശതമാനവും ചെറുകിടക്കാരാണ്.
പ്രതിവര്‍ഷം ശരാശരി 31.6 ദശലക്ഷം ബെയ്ല്‍ ഉപഭോഗമുള്ള പരുത്തിയാണ് രാജ്യത്തെ അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പരുത്തിയുടെ 11 ശതമാനം തീരുവ ഒഴിവാക്കിയാല്‍, പരുത്തി വില അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസൃതമായി സ്ഥിരത കൈവരിക്കുകയും വ്യവസായത്തിന് ആശ്വാസം നല്‍കുകയും ചെയ്യും.
അതിനാല്‍, അന്താരാഷ്ട്ര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തകര്‍ന്ന വ്യവസായത്തിന് ഇക്കാര്യത്തില്‍ എന്ത് തീരുമാനവും ഗുണപരമായ മാറ്റമാകും കൊണ്ടുവരിക.
ആഭ്യന്തര വിപണിയിലെ മനുഷ്യനിര്‍മ്മിത ഫൈബര്‍ സ്പണ്‍ നൂലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തുക, ഈ മേഖലയിലെ സാങ്കേതിക മാറ്റത്തിന് ഒരു ദേശീയ ടെക്‌സ്‌റ്റൈല്‍ ഫണ്ട് രൂപീകരിക്കുക എന്നിവയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ള മറ്റ് നടപടികള്‍.
ടെക്സ്റ്റൈല്‍ മേഖലയിലെ സ്‌കീമിന് നേരിയ പ്രതികരണത്തിന് ശേഷം, പരിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ 2.0) പ്രോഗ്രാമാണ് വ്യവസായം ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.
തിരുപ്പൂര്‍ ക്ലസ്റ്ററിലെ നിറ്റ്വെയര്‍ ഗാര്‍മെന്റ്സ് എംഎസ്എംഇകളെ പരിഗണിച്ച് 15 കോടി രൂപ നിക്ഷേപത്തിന് പരിധി നിശ്ചയിച്ച് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) 2.0 പ്രഖ്യാപിക്കണം ന്നെും ആവശ്യമുയര്‍ന്നിട്ടുണ്ട്.
മനുഷ്യനിര്‍മ്മിത ഫൈബര്‍ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, സാങ്കേതിക തുണിത്തരങ്ങളുടെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് 10,683 കോടി രൂപ സര്‍ക്കാര്‍ ലക്ഷ്യമിട്ടുകൊണ്ട് 2021-ല്‍ പിഎല്‍ഐ പദ്ധതി ആരംഭിച്ചു. പിഎല്‍ഐ പദ്ധതി ഗാര്‍മെന്റ്‌സ് മേഖലയിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.