ഇന്ത്യയുടെ വസ്ത്ര കയറ്റുമതി കുത്തനെ ഉയര്‍ന്നു

  • റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4 ശതമാനം ഉയര്‍ന്നു
  • ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ ആഗോള ബ്രാന്‍ഡുകള്‍ക്ക് വിശ്വാസം

Update: 2024-12-17 10:05 GMT

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4 ശതമാനം ഉയര്‍ന്ന് 9.85 ബില്യണ്‍ ഡോളറിലെത്തി.

മാറുന്ന ആഗോള രാഷ്ട്രീയ സമവാക്യങ്ങള്‍ക്കൊപ്പം, സമീപ ഭാവിയില്‍ കൂടുതല്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറുമെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) പറഞ്ഞു.

''കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ശക്തമായ പിന്തുണയുള്ള നയ ചട്ടക്കൂടിനൊപ്പം, ഇന്ത്യ അതിന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുങ്ങുകയാണ്. എന്‍ഡ്-ടു-എന്‍ഡ് മൂല്യ ശൃംഖല ശേഷി, ശക്തമായ അസംസ്‌കൃത വസ്തുക്കളുടെ അടിത്തറ, ഫാക്ടറികള്‍ എന്നിവയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുസ്ഥിര ഉത്തരവാദിത്ത ബിസിനസ്സ് രീതികള്‍, ഇന്ത്യ തീര്‍ച്ചയായും വരും കാലങ്ങളില്‍ ഗണ്യമായ വളര്‍ച്ച കാണും',എഇപിസി ചെയര്‍മാന്‍ സുധീര്‍ സെഖ്രി പറഞ്ഞു.

മെയ്ഡ്-ഇന്‍-ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള ബ്രാന്‍ഡുകളുടെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസവും വളര്‍ച്ച പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും ഉത്സവ സീസണിലെ ഡിമാന്‍ഡിലെ വര്‍ദ്ധനവ് കണക്കിലെടുക്കുമ്പോള്‍ ഇത് പ്രകടമാണ്.

ഇന്ത്യയുടെ മുഴുവന്‍ ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയും ഒരു കുടക്കീഴില്‍ കാണാനുള്ള ഒരു വലിയ പ്ലാറ്റ്ഫോമായ ഭാരത് ടെക്സ് എക്സ്പോ 2025-ല്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ബയര്‍മാരോട് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.  

Tags:    

Similar News