പുതിയ ഫീച്ചറുമായി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്
ഉപയോക്താക്കള്‍ക്ക് 500 രൂപ വരെ ലാഭിക്കുന്നതിന് അര്‍ഹത നേടാന്‍ കഴിയുന്ന ഫീച്ചറാണിത്;

ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് 'മാക്സ് സേവര്‍' (maxxsaver) എന്ന ഇന്‍-ആപ്പ് ഫീച്ചര്‍ അവതരിപ്പിച്ചു. ചെക്ക്-ഔട്ടില്‍ ഒരു നിശ്ചിത ഓര്‍ഡര്‍ മൂല്യത്തിന് ശേഷം ഉപയോക്താക്കള്‍ സ്വയമേവ എന്റോള്‍ ചെയ്യപ്പെടുകയും 500 രൂപ വരെ ലാഭിക്കുന്നതിന് അര്‍ഹത നേടാന്‍ കഴിയുകയും ചെയ്യുന്ന ഒരു ഇന്‍-ആപ്പ് ഫീച്ചറാണിത്.
ദൈനംദിന ഷോപ്പിംഗ് കൂടുതല്‍ താങ്ങാനാവുന്നതും ഫലപ്രദവുമാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നിലവില്‍ പലചരക്ക് സാധനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്ഫോണുകള്‍, ഫാഷന്‍, മേക്കപ്പ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി 35,000-ത്തിലധികം ഉല്‍പ്പന്നങ്ങളുടെ ഒരു ശേഖരം ഉണ്ട്.
'വലിയ ഓര്‍ഡറുകളുടെ നേട്ടങ്ങള്‍ കൈമാറുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് മികച്ച വിലനിര്‍ണ്ണയം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. ഉപയോക്താക്കള്‍ക്ക് ഓരോ ഓര്‍ഡറിലും പരമാവധി ലാഭം നേടാന്‍ കഴിയും,' സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ സിഇഒ അമിതേഷ് ഝാ പറഞ്ഞു.