സ്വിഗ്ഗിക്ക് 158 കോടിയുടെ നികുതി നോട്ടീസ്
- 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കാക്കിയ അധിക നികുതിയാണിത്
- ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി
;

ഭക്ഷ്യ, പലചരക്ക് വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്ക് 158 കോടിയുടെ നികുതി നോട്ടീസ്. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കാക്കിയ അധിക നികുതിയാണിത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ സര്‍ക്കിള്‍ 1 (1) ലെ ആദായനികുതി ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാപാരികള്‍ക്ക് റദ്ദാക്കല്‍ ചാര്‍ജുകള്‍ അടച്ചതും ആദായനികുതി റീഫണ്ടിന്റെ പലിശ വരുമാനം നികുതിക്ക് നല്‍കാത്തതും ഉള്‍പ്പെടെയുള്ള ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇത്.
'കമ്പനിക്ക് 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കുള്ള ഒരു അസസ്മെന്റ് ഓര്‍ഡര്‍ ലഭിച്ചു, അതില്‍ 158,25,80,987 രൂപ കൂടി ചേര്‍ത്തിട്ടുണ്ട്,' സ്വിഗ്ഗി ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഉത്തരവിനെതിരെ ശക്തമായ വാദങ്ങളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഉത്തരവിനെതിരെ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ സാമ്പത്തിക, പ്രവര്‍ത്തനങ്ങളില്‍ ഈ ഉത്തരവ് പ്രതികൂല സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.