ഇലക്ട്രോണിക്സ്; പൊടിപൊടിക്കുന്നത് ഓണ്‍ലൈന്‍ വില്‍പനയെന്ന് കണക്കുകള്‍
- ഈ വര്‍ഷം ഉപഭോക്തൃ ഇലക്ട്രോണിക്സ് വില്‍പനയുടെ 34 ശതമാനവും നടന്നത് ഓണ്‍ലൈന്‍ വഴി
- 11,000 കോടി രൂപയുടെ വില്‍പനയാണ് ഓണ്‍ലൈന്‍ മുഖേന നടന്നത്
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന ഇന്ത്യയില്‍ കുതിച്ചുയരുന്നു. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് വില്‍പന പൊടിപൊടിക്കുന്നത്.
വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കോടി വിലമതിക്കുന്ന ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ഷോപ്പിംഗ് ഉപഭോക്താക്കള്‍ ഈ വര്‍ഷം ഓണ്‍ലൈനിലൂടെയാണ് അധികവും നടത്തിയത്.
ഈ വര്‍ഷം രാജ്യത്ത് ഉപഭോക്തൃ ഇലക്ട്രോണിക്സ് വില്‍പനയുടെ 34 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 32 ശതമാനമായിരുന്നു.
ഈ വര്‍ഷം 11,000 കോടി രൂപയുടെ വില്‍പനയാണ് ഓണ്‍ലൈന്‍ മുഖേന നടന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍, എയര്‍കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പന ഈ വര്‍ഷം 2 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു.
Blinkit, Zepto, Swiggy Instamart, BigBasket എന്നിവ പോലെയുള്ള ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ ഇലക്ട്രോണിക്‌സ്, ഡ്യൂറബിള്‍സ് എന്നിവയിലേക്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കപ്പുറം അടുക്കള ഉപകരണങ്ങള്‍ക്കും മറ്റ് ചെറുകിട വീട്ടുപകരണങ്ങള്‍ക്കുമുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാനും അവര്‍ തുടങ്ങിയിട്ടുണ്ട്.
ലാപ്‌ടോപ്പുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെയുള്ള ഐടി ഉല്‍പ്പന്നങ്ങള്‍ക്ക്, ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംഭാവന 2023-ല്‍ 40% ല്‍ നിന്ന് ഈ വര്‍ഷം ഒക്ടോബര്‍ വരെ 43% ആയി ഉയര്‍ന്നതായി ആഗോള മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ NielsenIQ ഡാറ്റ കാണിക്കുന്നു.
ഇഎംഐകളും ക്യാഷ് ബാക്കും പോലുള്ള പ്രൊമോഷണല്‍ ഓഫറുകള്‍ നല്‍കാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കഴിയുന്നിടത്തോളം, ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്തും.