മധ്യപ്രദേശിലെ ദേശീയപാതാ ശൃംഖല യുഎസിനേക്കാള്‍ മികച്ചതാകുമെന്ന് ഗഡ്കരി

  • സംസ്ഥാനത്ത് 5,800 കോടി രൂപയുടെ 10 ദേശീയപാതാ പദ്ധതികള്‍ക്ക് തുടക്കമായി
  • മധ്യപ്രദേശ് അതിവേഗം വികസിക്കുന്നതായി ഗഡ്കരി
;

Update: 2025-04-10 11:06 GMT
മധ്യപ്രദേശിലെ ദേശീയപാതാ ശൃംഖല   യുഎസിനേക്കാള്‍ മികച്ചതാകുമെന്ന് ഗഡ്കരി
  • whatsapp icon

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശിലെ ദേശീയപാതാ ശൃംഖല യുഎസിനേക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത,മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകും. 5,800 കോടി രൂപയുടെ 10 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചുകൊണ്ട് ധാറില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. മുഖ്യമന്ത്രി മോഹന്‍ യാദവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

'അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അമേരിക്കന്‍ റോഡുകള്‍ നല്ലതായിരിക്കുന്നത്. അമേരിക്കന്‍ റോഡുകള്‍ നല്ലതായതുകൊണ്ടാണ് അമേരിക്ക സമ്പന്നമായത്' എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വാക്കുകള്‍ ഗഡ്കരി ഓര്‍മ്മിപ്പിച്ചു.

'അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശിലെ ദേശീയപാത ശൃംഖല യുഎസിനേക്കാളും മികച്ചതായിരിക്കുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു' എന്ന് മന്ത്രി പറഞ്ഞു. താന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും എന്ത് പ്രതിജ്ഞാബദ്ധതകള്‍ നല്‍കിയാലും അത് നിറവേറ്റാറുണ്ടെന്നും ഗഡ്കരി പറഞ്ഞു.

മധ്യപ്രദേശിനെ സന്തോഷകരവും സമൃദ്ധവുമാക്കുക എന്ന ദൗത്യവുമായി മുഖ്യമന്ത്രി യാദവ് പ്രവര്‍ത്തിക്കുകയാണെന്നും എല്ലാ മേഖലകളിലും സംസ്ഥാനം വികസനത്തിന്റെ മികവിലാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, ഏതൊരു രാജ്യത്തിന്റെയും വളര്‍ച്ചയില്‍ അടിസ്ഥാന സൗകര്യ വികസനം നിര്‍ണായക പങ്ക് വഹിക്കുന്നു.

'വെള്ളം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം എന്നിവയുള്ളിടത്തെല്ലാം വ്യവസായങ്ങളും ബിസിനസുകളും വളരുന്നു. വ്യവസായങ്ങളും ബിസിനസുകളും വളരുന്നിടത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. തൊഴിലുള്ളിടത്ത് ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ എന്നിവ നിലനില്‍ക്കില്ല,' അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ മധ്യപ്രദേശും അതിവേഗ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.മധ്യപ്രദേശില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News