എട്ട് അതിവേഗ റോഡ് കോറിഡോറുകള്‍ വരുന്നു
- ഈ ഇടനാഴികളുടെ ദൈര്‍ഘ്യം 936 കിലോമീറ്റര്‍
- പദ്ധതി ലോജിസ്റ്റിക് കാര്യക്ഷമതയും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തു
- ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും
രാജ്യത്തുടനീളമുള്ള ലോജിസ്റ്റിക് കാര്യക്ഷമതയും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി എട്ട് ദേശീയ അതിവേഗ റോഡ് കോറിഡോര്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 50,655 കോടി രൂപയുടെ നിക്ഷേപം ഉള്‍ക്കൊള്ളുന്ന 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതികളാണ് ഇവ.
ഈ എട്ട് സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
6ലെയ്ന്‍ ആഗ്ര-ഗ്വാളിയോര്‍ നാഷണല്‍ ഹൈ-സ്പീഡ് കോറിഡോര്‍, 4-ലെയ്ന്‍ ഖരഗ്പൂര്‍-മോറെഗ്രാം നാഷണല്‍ ഹൈ-സ്പീഡ് കോറിഡോര്‍, 6-ലെയ്ന്‍ തരാഡ്-ഡീസ-മെഹ്‌സാന-അഹമ്മദാബാദ് നാഷണല്‍ ഹൈ-സ്പീഡ് കോറിഡോര്‍, 4-ലെയ്ന്‍ അയോധ്യ റിംഗ് റോഡ്, 4-ലെയ്ന്‍ റായ്പൂര്‍-റാഞ്ചി നാഷണല്‍ ഹൈസ്പീഡ് കോറിഡോറിന്റെ പഥല്‍ഗാവിനും ഗുംലയ്ക്കും ഇടയിലുള്ള ഭാഗം, 6-ലെയ്ന്‍ കാണ്‍പൂര്‍ റിംഗ് റോഡ് എന്നിവ കാബിനറ്റ് കമ്മിറ്റി അംഗീകരിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
88 കിലോമീറ്റര്‍ ആഗ്ര-ഗ്വാളിയര്‍ നാഷണല്‍ ഹൈ-സ്പീഡ് കോറിഡോര്‍ ബില്‍ഡ്-ഓപ്പറേറ്റ്- ട്രാന്‍സ്ഫര്‍ (ബിഒടി) മോഡില്‍ പൂര്‍ണ്ണ ആക്‌സസ് നിയന്ത്രിത 6-വരി ഇടനാഴിയായി വികസിപ്പിക്കും. ഇതിന് മൊത്തം മൂലധനച്ചെലവ് 4,613 കോടി രൂപ.
നോര്‍ത്ത് സൗത്ത് ഇടനാഴിയിലെ (ശ്രീനഗര്‍-കന്യാകുമാരി) ആഗ്ര-ഗ്വാളിയര്‍ വിഭാഗത്തില്‍ ഗതാഗത ശേഷി രണ്ടിരട്ടിയിലധികം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള 4-വരി ദേശീയ പാതയ്ക്ക് ഈ പദ്ധതി അനുബന്ധമായി നല്‍കും.
ഈ ഇടനാഴി ഉത്തര്‍പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും (താജ്മഹല്‍, ആഗ്ര ഫോര്‍ട്ട്, മുതലായവ) മധ്യപ്രദേശിലേക്കും (ഗ്വാളിയോര്‍ കോട്ട, മുതലായവ) കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. ഇത് ആഗ്രയും ഗ്വാളിയോറും തമ്മിലുള്ള ദൂരം 7 ശതമാനവും യാത്രാ സമയം 50 ശതമാനവും കുറയ്ക്കും.
231 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖരഗ്പൂര്‍-മോറെഗ്രാം ദേശീയ അതിവേഗ ഇടനാഴി ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ (എച്ച്എഎം) 10,247 കോടി രൂപ മൂലധനച്ചെലവില്‍ വികസിപ്പിക്കും. ഖരഗ്പൂരിനും മോര്‍ഗ്രാമിനുമിടയില്‍ ഗതാഗത ശേഷി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള 2-വരി ദേശീയ പാതയ്ക്ക് പുതിയ ഇടനാഴി അനുബന്ധമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗതാഗതത്തിന് ഇത് ഒരു അറ്റത്തും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗവും തമ്മിലുള്ള ഗതാഗതത്തിന് കാര്യക്ഷമമായ കണക്റ്റിവിറ്റി നല്‍കും.
214 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തരാഡ് - ദീസ - മെഹ്സാന - അഹമ്മദാബാദ് നാഷണല്‍ ഹൈ-സ്പീഡ് കോറിഡോര്‍ 10,534 കോടി രൂപ മൂലധനച്ചെലവില്‍ വികസിപ്പിക്കും.
ഗുജറാത്ത് സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ ഇടനാഴികളായ അമൃത്സര്‍ - ജാംനഗര്‍ ഇടനാഴി, ഡല്‍ഹി - മുംബൈ എക്സ്പ്രസ് വേ എന്നിവ തമ്മിലുള്ള ബന്ധം തരാഡ് - അഹമ്മദാബാദ് ഇടനാഴി നല്‍കും. അതുവഴി പഞ്ചാബ്, ഹരിയാന, വ്യാവസായിക മേഖലകളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ പ്രധാന തുറമുഖങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കും.
68 കിലോമീറ്റര്‍ ആക്സസ് നിയന്ത്രിത അയോധ്യ റിംഗ് റോഡ് ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ മൊത്തം മൂലധന ചെലവില്‍ വികസിപ്പിക്കും. 3,935 കോടിയുടെ ഈ പദ്ധതി റിംഗ് റോഡ് നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളിലെ തിരക്ക് കുറയ്ക്കുകയും അതുവഴി രാമക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ വേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുകയും ചെയ്യും.
റായ്പൂര്‍-റാഞ്ചി നാഷണല്‍ ഹൈസ്പീഡ് കോറിഡോറിന്റെ 137 കിലോമീറ്റര്‍ പാതല്‍ഗാവ്, ഗുംല ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ (എച്ച്എഎം) വികസിപ്പിക്കും, മൊത്തം മൂലധനച്ചെലവ് 4,473 കോടി രൂപ.
ഇത് ഗുംല, ലോഹര്‍ദാഗ, റായ്ഗഡ്, കോര്‍ബ, ധന്‍ബാദ് എന്നിവിടങ്ങളിലെ ഖനന മേഖലകളും റായ്പൂര്‍, ദുര്‍ഗ്, കോര്‍ബ, ബിലാസ്പൂര്‍, ബൊക്കാറോ, ധന്‍ബാദ് എന്നിവിടങ്ങളിലെ വ്യാവസായിക, ഉല്‍പ്പാദന മേഖലകളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കും.
47 കിലോമീറ്റര്‍ നീളമുള്ള കാണ്‍പൂര്‍ റിംഗ് റോഡ് എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ മോഡില്‍ (ഇപിസി) 3,298 കോടി രൂപ മൂലധന ചെലവില്‍ വികസിപ്പിക്കുകയും ചെയ്യും.
വടക്കന്‍ ഗുവാഹത്തി ബൈപാസും നിലവിലുള്ള ഗുവാഹത്തി ബൈപാസിന്റെ വീതി കൂട്ടലും മെച്ചപ്പെടുത്തലും പദ്ധതിയിലുണ്ട്. ഇതിനായി 5729 കോടി രൂപ ചെലവഴിക്കും. ബഒടി അടിസ്ഥാനത്തിലാകും നിര്‍മ്മാണം. പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഒരുപാലവും നിര്‍മ്മിക്കും.