റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടി അടുത്തമാസം ഇന്ത്യയില്‍

  • മാര്‍ച്ച് 6-7 തീയതികളിലാണ് ഉച്ചകോടി നടക്കുക
  • ഉച്ചകോടിയിലും എക്സ്പോയിലും ആഗോള വിദഗ്ധര്‍ പങ്കെടുക്കും

Update: 2025-02-10 10:18 GMT

ആഗോള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടിക്കും എക്‌സ്‌പോയ്ക്കും (ഗ്രിസ്) ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉച്ചകോടിയിലും എക്സ്പോയിലും ലോകമെമ്പാടുമുള്ള 300 പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സുരക്ഷാ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അറിയിച്ചു.

മാര്‍ച്ച് 6-7 തീയതികളില്‍ നടക്കുന്ന ഉച്ചകോടി സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ഭരണ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക, റോഡ് സുരക്ഷ നഗര ആസൂത്രണവുമായി സംയോജിപ്പിക്കുക തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്റലിജന്റ് ഇന്‍ഫ്രാസ്ട്രക്ചറിനൊപ്പം ട്രാഫിക് ഒപ്റ്റിമൈസേഷന്‍, പൊതുഗതാഗതവും റോഡ് സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്നിവയും ചര്‍ച്ചാ വിഷയങ്ങളാകും.

റോഡ് ഡിസൈന്‍, നിര്‍മ്മാണം, മാനേജ്‌മെന്റ് എന്നിവയുടെ എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, റോഡപകടങ്ങള്‍ അപൂര്‍വ്വമായി മാറുന്ന, ആത്യന്തികമായി അപകട മരണങ്ങള്‍ ഒഴിവാക്കുന്ന ഒരു ഭാവിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ പ്രസിഡന്റ് എമിരിറ്റസ് കെ കെ കപില പറഞ്ഞു.

ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, ഹൈവേ, റോഡ് വികസന അതോറിറ്റികള്‍, ഓര്‍ഗനൈസേഷനുകള്‍, റോഡ് കോണ്‍ട്രാക്ടര്‍മാര്‍, റോഡ് കണ്‍സള്‍ട്ടന്റുമാര്‍, സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥര്‍, റോഡ് ഗവണ്‍മെന്റ് അസോസിയേഷനുകള്‍, ബോഡികള്‍ എന്നിവയില്‍ നിന്നുള്ള പങ്കാളികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഗ്രിസ് കണ്‍വീനര്‍ അഖിലേഷ് ശ്രീവാസ്തവ പറഞ്ഞു. 

Tags:    

Similar News