ഫാര്‍മ മേഖലയ്ക്കും താരിഫ് വരുന്നു; ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടി

  • താരിഫുകള്‍ മരുന്നുകമ്പനികളെ യുഎസിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ പ്രേരിപ്പിക്കുമെന്ന് ട്രംപ്
  • പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്ന സമയത്താണ് ഈ പ്രഖ്യാപനം
;

Update: 2025-04-09 03:17 GMT
ഫാര്‍മ മേഖലയ്ക്കും താരിഫ് വരുന്നു;  ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടി
  • whatsapp icon

ഫാര്‍മ മേഖലയ്ക്കും താരിഫ് വരുന്നു. മരുന്ന് ഇറക്കുമതിക്ക്് ഉടന്‍ തന്നെ വലിയ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ പുതിയ നീക്കം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുഎസിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങളായ ഇന്ത്യയും ചൈനയും തിരിച്ചടി നേരിടും.

നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ താരിഫുകള്‍ മരുന്ന് കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ട്രംപ് ഭരണകൂടം മുമ്പ് പ്രഖ്യാപിച്ച 'ഡിസ്‌കൗണ്ട്' പരസ്പര താരിഫുകള്‍ ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച അവസാന റൗണ്ട് താരിഫുകളില്‍ ട്രംപ് ഭരണകൂടം മുമ്പ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഒഴിവാക്കിയിരുന്നു. ഏപ്രില്‍ 2 ന്, ഇന്ത്യയ്ക്ക് 26 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ താരിഫുകള്‍ പ്രഖ്യാപിക്കുമ്പോള്‍, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 52 ശതമാനം താരിഫ് ചുമത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു ചാര്‍ട്ട് അദ്ദേഹം കൈവശം വച്ചിരുന്നു.

ഈ താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍, വലിയ വിപണി വിഹിതം കാരണം കമ്പനികള്‍ യുഎസിലേക്ക് തിരികെ വരുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഈ താരിഫുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, മരുന്ന് കമ്പനികള്‍ ചൈന ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങള്‍ വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് , 2024-ല്‍ ഇന്ത്യയുടെ ഔഷധ കയറ്റുമതി 12.72 ബില്യണ്‍ ഡോളര്‍ ആയിരുന്നു . ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി മേഖലയായി മാറി. ഇന്ത്യയിലെ ഔഷധ കമ്പനികള്‍ യുഎസ് ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇന്ത്യന്‍ ഔഷധ കയറ്റുമതിയുടെ പ്രധാന പങ്ക് യുഎസിലേക്കുള്ളതാണ്.

ഔഷധ ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നത് ഇന്ത്യയിലെ മരുന്ന് നിര്‍മ്മാതാക്കളെ സാരമായി ബാധിക്കുമെന്നും, ഉല്‍പാദനച്ചെലവ് വര്‍ധിക്കുമെന്നും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ വില മത്സരക്ഷമതയെ കൂടുതല്‍ ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags:    

Similar News