ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങി അരബിന്ദോ ഫാര്‍മ

  • മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 0.88 ശതമാനം വരെ പ്രതിനിധീകരിക്കുന്ന 51,36,986 ഓഹരികളാണ് തിരികെ വാങ്ങുന്നത്
  • മൊത്തം തുകയ്ക്ക് ഒരോഹരിക്ക് 1,460 രൂപയ്ക്ക് 750 കോടി രൂപയുടെ ഓഹരികള്‍ കമ്പനി വാങ്ങും
  • ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 30 നിശ്ചയിച്ചതായി തീരുമാനിച്ചിട്ടുണ്ട്

Update: 2024-07-18 14:04 GMT

750 കോടി രൂപ വരെയുള്ള ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് തങ്ങളുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതായി അരബിന്ദോ ഫാര്‍മ അറിയിച്ചു. മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 0.88 ശതമാനം വരെ പ്രതിനിധീകരിക്കുന്ന 51,36,986 ഓഹരികളാണ് തിരികെ വാങ്ങുന്നത്. മൊത്തം തുകയ്ക്ക് ഒരോഹരിക്ക് 1,460 രൂപയ്ക്ക് 750 കോടി രൂപയുടെ ഓഹരികള്‍ കമ്പനി വാങ്ങും.

ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 30 നിശ്ചയിച്ചതായി തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 30 അവസാനത്തോടെ കമ്പനി പ്രൊമോട്ടര്‍മാര്‍ 51.8 ശതമാനം ഓഹരികളും വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) മ്യൂച്വല്‍ ഫണ്ടുകളും യഥാക്രമം 16.73 ശതമാനവും 19.17 ശതമാനവും സ്വന്തമാക്കി.

Tags:    

Similar News