സോളാര്‍; യുഎസ് ഇറക്കുമതിക്ക് തീരുവ ഒഴിവാക്കണമെന്ന് ആവശ്യം

  • ഇത് സംബന്ധിച്ച് സോളാര്‍ മാനുഫാക്ചറിംഗ് അസോസിയേഷന്‍ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് കത്ത് നല്‍കി
  • പിവി നിര്‍മ്മാണ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സീറോ ഡ്യൂട്ടി ഇറക്കുമതിയും പരിഗണിക്കണം
;

Update: 2025-03-25 03:10 GMT
സോളാര്‍; യുഎസ് ഇറക്കുമതിക്ക്   തീരുവ ഒഴിവാക്കണമെന്ന് ആവശ്യം
  • whatsapp icon

ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറില്‍ സോളാര്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കണമെന്ന് ഇന്ത്യ സോളാര്‍ മാനുഫാക്ചറിംഗ് അസോസിയേഷന്‍.

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സര്‍ക്കാരിനുള്ള ശുപാര്‍ശകളില്‍, ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന് അസോസിയേഷന്‍ അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.

ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ പോളിസിലിക്കണ്‍, ഇന്‍ഗോട്ടുകള്‍, വേഫറുകള്‍ എന്നിവയുടെ സീറോ ഡ്യൂട്ടി വ്യാപാരത്തിനും ബോഡി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

അമേരിക്കയില്‍ നിന്ന് പിവി നിര്‍മ്മാണ വ്യവസായത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെയും ഉപകരണങ്ങളുടെയും സീറോ ഡ്യൂട്ടി ഇറക്കുമതിയും പരിഗണിക്കണം. ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് യുഎസ് ഫാബ്രിക്കേറ്റര്‍മാര്‍ക്ക് അധിക പ്രോത്സാഹനങ്ങളും ഈ സാഹചര്യത്തില്‍ നല്‍കണം.

'ഇന്ത്യയുടെ സോളാര്‍ നിര്‍മ്മാണ വ്യവസായം ആഗോളതലത്തില്‍ ഒരു നേതാവാകാനുള്ള പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ശരിയായ വ്യാപാര ഘടനയും, അച്ചടക്കമുള്ള നയ തുടര്‍ച്ചയും, ശക്തമായ സുരക്ഷാ നടപടികളും പിന്തുണയ്ക്കുന്നതോടെ നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ ക്ലീന്‍ എനര്‍ജിയില്‍ ഒരു മുന്നേറ്റമായി മാറുമെന്നും സോളാര്‍ മാനുഫാക്ചറിംഗ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. 

Tags:    

Similar News