ആരോഗ്യ മേഖലയുടെ ഉത്തേജനത്തിന് കേന്ദ്ര പദ്ധതി

  • പിഎല്‍ഐ സ്‌കീമുകള്‍ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും
  • ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍, ഫാര്‍മ ആന്‍ഡ് മെഡ്‌ടെക് മേഖലയിലെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കും

Update: 2024-12-17 11:31 GMT

ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍ വ്യവസായങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി രൂപപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രത്തിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദന ശേഷി ശക്തിപ്പെടുത്തുകയും ആഗോള പ്രതിസന്ധികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിന് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ സഹായകമാണ്. അവശ്യ മരുന്നുകളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍, ഫാര്‍മ ആന്‍ഡ് മെഡ്‌ടെക് മേഖലയിലെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചു.

ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് സ്‌കീമിന് കീഴില്‍ സൃഷ്ടിക്കപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങള്‍ അവശ്യ മരുന്നുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കും. കൂടുതലായി മരുന്നുകളുടെ ഇറക്കുമതിയെ ആശ്രയിക്കാതിരിക്കാനും ഇത് സഹായിക്കും.

ഇന്ത്യാ ഗവണ്‍മെന്റ് ഓരോ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിനും 10 ബില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്, മൊത്തം 30 ബില്യണ്‍ സാമ്പത്തിക ചെലവ് വരും.

Tags:    

Similar News