
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 41 രൂപയാണ് കുറഞ്ഞത്. കൊച്ചിയിൽ 1767 - 1769 രൂപ നിരക്കിലാണ് വാണിജ്യ സിലിണ്ടറുകൾ ലഭിക്കുക. ചെന്നൈയിൽ 1921.50 രൂപയും ഡൽഹിയിൽ 1,762 രൂപയുമാണ് പുതുക്കിയ വില.
മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമാണ് 6 രൂപ വർധിപ്പിച്ചത്. അതേസമയം ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.