സെബി ചെയര്‍പേഴ്‌സണെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വീണ്ടും

  • സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്തത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു
  • 2017 നും 2021 നും ഇടയില്‍ ബുച്ചിന് വിദേശ സ്വത്തുക്കള്‍ ഉണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചിരുന്നോ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു
;

Update: 2024-09-14 09:16 GMT
congress criticizes sebi chief
  • whatsapp icon

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ ആക്രമണം തുടര്‍ന്ന് കോണ്‍ഗ്രസ്. 2017 നും 2023 നും ഇടയില്‍ മാര്‍ക്കറ്റ് റെഗുലേറ്ററില്‍ സ്ഥാനം വഹിച്ചിരുന്ന സമയത്ത് ബുച്ച് ഏകദേശം 36.96 കോടി രൂപയുടെ സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അവകാശപ്പെട്ടു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

2017 നും 2021 നും ഇടയില്‍ ബുച്ചിന് വിദേശ സ്വത്തുക്കള്‍ ഉണ്ടെന്നും ഈ ഹോള്‍ഡിംഗുകളെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നോ എന്നും ഖേര ചോദിച്ചു.

വാന്‍ഗാര്‍ഡ് ടോട്ടല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിഎഫ്, എആര്‍കെ ഇന്നൊവേഷന്‍ ഇടിഎഫ്, ഗ്ലോബല്‍ എക്‌സ് എംഎസ് സിഐ എന്നിവയില്‍ ബുച്ച് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

''എന്തുകൊണ്ടാണ് ചൈനയില്‍ നിന്ന് പണം വരുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ എപ്പോഴും ആശങ്കാകുലരാണ്. എന്നാല്‍ സെബി ചെയര്‍പേഴ്സണ്‍ ചൈനീസ് ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു,'' ഖേര പറഞ്ഞു.

അതേസമയം, സെബി മേധാവി വ്യാപാരം നടത്തിയ ലിസ്റ്റ് സെക്യൂരിറ്റികള്‍ ഏതൊക്കെയെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടില്ല.പാനമ പേപ്പറുകളിലോ പാരഡൈസ് പേപ്പറുകളിലോ പേരുകള്‍ ചോര്‍ന്ന കമ്പനികളുമായി മാധബി പുരി ബുച്ചോ അവരുടെ കുടുംബത്തിലെ ആരെങ്കിലുമോ ഇടപാട് നടത്തിയിട്ടുണ്ടോ, എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഖേര പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) മാധബിയുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും അവരുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അഗോറ അഡൈ്വസറിക്കും വെവ്വേറെ പണം നല്‍കിയത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.

അവകാശവാദങ്ങള്‍ തെറ്റും ദുരുദ്ദേശപരവും പ്രേരണാപരവുമാണെന്ന് ആരോപിച്ച് ആറ് പേജുള്ള കത്തില്‍ മാധബിയും ഭര്‍ത്താവും പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആരോപണങ്ങള്‍.

Tags:    

Similar News