കുരുമുളകിന് 2000 രൂപ ഇടിഞ്ഞു

  • ഫെബ്രുവരി ആദ്യം 555 രൂപയില്‍ വ്യാപാരം നടന്ന അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വിലയിപ്പോള്‍ 521 രൂപയാണ്‌
  • നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല
  • വെളിച്ചെണ്ണ, കൊപ്ര വിലകള്‍ സ്‌റ്റെഡിയാണ്
;

Update: 2024-02-23 12:35 GMT
കുരുമുളകിന് 2000 രൂപ ഇടിഞ്ഞു
  • whatsapp icon

കുരുമുളക് വില അഞ്ച് ദിവസത്തിനിടയില്‍ 2000 രൂപ ഇടിഞ്ഞത് മദ്ധ്യവര്‍ത്തികളെ സമ്മര്‍ദ്ദത്തിലാക്കി. വന്‍ വില മോഹിച്ച് ആഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ചരക്ക്ശേഖരിച്ചവരാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. 

ഫെബ്രുവരി ആദ്യം 555 രൂപയില്‍ വ്യാപാരം നടന്ന അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വിലയിപ്പോള്‍ 521 രൂപ മാത്രമാണ്. ഉല്‍പാദന മേഖലയില്‍ ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം ഒന്നേകാല്‍ ലക്ഷം കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. വരള്‍ച്ച മൂലം വിളവെടുപ്പ് പൂര്‍ണമായി സ്തംഭിച്ചതിനിടയിലും കനത്ത തോതില്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തുന്നത് കര്‍ഷകരില്‍ സംശയം ഉയര്‍ത്തുന്നു. വിപണി നിയന്ത്രണം മദ്ധ്യവര്‍ത്തികളുടെ കരങ്ങളിലേയ്ക്കു നീങ്ങിയെന്നാണ് ഉല്‍പാദകരുടെ പക്ഷം. മികച്ചയിനങ്ങള്‍ 2136 രൂപയിലും ശരാശരി ഇനങ്ങള്‍ 1433 രൂപയിലുമാണ്. അന്തര്‍സംസ്ഥാന വാങ്ങലുകാരും കയറ്റുമതിക്കാരും ചരക്ക് ശേഖരിച്ചു. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല, സംസ്ഥാനത്തെ മുഖ്യ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ സ്‌റ്റെഡിയാണ്. അഞ്ചാം ഗ്രേഡ് റബര്‍ ശേഖരിക്കാന്‍

ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ കാണിച്ച ഉത്സാഹം വിലക്കയറ്റം സൃഷ്ടിച്ചു, അഞ്ചാം ഗ്രേഡ് കിലോ 163 ലേയ്ക്കു കയറി.

Tags:    

Similar News