ക്ഷയരോഗ നിവാരണ യജ്ഞത്തിന് കൊച്ചിന്‍ കപ്പല്‍ശാല 24 ലക്ഷം രൂപ കൈമാറി

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യകേരളം മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്;

Update: 2023-12-05 11:09 GMT
kochin shipyard handed over rs24 lakhs for campaign against tuberculosis
  • whatsapp icon

എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചിന്‍ കപ്പല്‍ശാല 24 ലക്ഷം രൂപയുടെ സിഎസ്ആര്‍ ഫണ്ട് നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴില്‍ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പല്‍ ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ ചികിത്സയില്‍ കഴിയുന്ന ജില്ലയിലെ 500 രോഗികള്‍ക്ക് ആറു മാസത്തേക്ക് പോഷകാഹാരം നല്‍കുക, ജില്ലയില്‍ ക്ഷയരോഗ നിവാരണത്തിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യകേരളം മുഖേനെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്രയും വലിയ തുക സിഎസ്ആര്‍ പദ്ധതി വഴി ക്ഷയരോഗ നിവാരണ പരിപാടിക്ക് വേണ്ടി ജില്ലയില്‍ ലഭിക്കുന്നത് ആദ്യമായാണ്.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയുടേയും സാന്നിധ്യത്തില്‍ കൊച്ചിന്‍ കപ്പല്‍ശാല സിഎസ്ആര്‍ വിഭാഗം മേധാവി പി.എന്‍. സമ്പത്ത് കുമാര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണിക്ക് ധാരണാപത്രം കൈമാറി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.അനന്ത് മോഹന്‍, കൊച്ചിന്‍ കപ്പല്‍ശാല സിഎസ്ആര്‍ വിഭാഗം മാനേജര്‍ എ.കെ യൂസഫ് എന്നിവരും പങ്കെടുത്തു.

Tags:    

Similar News