``ദീപാവലി വ്യാപാരത്തിൽ ചൈനക്ക് 1 ലക്ഷം കോടി രൂപയുടെ നഷ്ടം''

Update: 2023-11-09 15:20 GMT

ഈ പ്രാവശ്യം ദീപാവലിക്ക്  ജനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപന്നങ്ങൾ  വാങ്ങാൻ കൂടുതൽ താല്പര്യ൦ കാണിക്കുന്നതുകൊണ്ടു, ചൈനക്ക്  ഈ ദീപാവലി വ്യാപാരത്തിൽ  ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് കണക്കാക്കുന്നത്. 

  വടക്കെ ഇന്ത്യയിൽ ദീപാവലിക്ക്  സമ്പത്തിന്റെ ദേവി-ദേവന്മാരെ ആരാധിക്കുന്ന ചടങ്ങാണ് ധന്‍തേരസ്. അതിനോട് അനുബന്ധിച്ചു മാത്രം,  ഏതാണ്ട് 50000 കോടിയുടെ കച്ചവടമാണ് നടക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സിന്റെ ദേശീയ പ്രസിഡന്റ് ബിസി ഭാർതിയായും  സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാളും പറയുന്നു.

ഈ ദീപാവലിക്ക് ഇന്ത്യയിലെ നിർമ്മിച്ച, പ്രത്യകിച്ചു  സ്ത്രീകൾ നിർമ്മിച്ച ഉൽപന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും,കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയു൦ ജനങ്ങളോടെ അഭ്യർഥിച്ചിരുന്നു. ഇതിനായി ``വോക്കൽ ഫോർ ലോക്കൽ'' എന്ന പേരിൽ ഒരു ക്യാമ്പയിൻ നടത്തി വൻ പ്രചാരവും നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് ജനങ്ങൾ ഈ ദീപാവലി സീസണിൽ വൻ തോതിൽ ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുന്നതെന്നു ഭാർതിയായും, ഖണ്ഡേവാളും പറയുന്നു.  

'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രസ്ഥാനത്തിന്റെ ഫലങ്ങള്‍ വ്യക്തമാണ്, ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്ക് ശക്തമായ മുന്‍ഗണന പ്രകടിപ്പിക്കുന്നുണ്ട്. ദീപാവലിയുമായി ബന്ധപ്പെട്ട ബിസിനസില്‍ ചൈനയ്ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

സമ്പത്തിന്റെ ദേവതയായ സിദ്ധി വിനായക് ഗണേശനെയും കുബേരനെയും ആരാധിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് ധന്‍തേരസ്. അന്ന് പൊതുവേ പുതിയ സാധനങ്ങള്‍ വാങ്ങാറുണ്ട്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പാത്രങ്ങള്‍, അടുക്കള സാമഗ്രികള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവയുടെ ശക്തമായ വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിക്കുന്ന ദിവസമാണിത്.

ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്മിത്ത് ഫെഡറേഷന്‍ (എ.ഐ.ജെ.ജി.എഫ്) ദേശീയ പ്രസിഡന്റ് പങ്കജ് അറോറ ധന്‍തേരസ് വില്‍പ്പന ആഭരണ വ്യാപാരികള്‍ക്കിടയില്‍ ഉത്സാഹം സൃഷ്ടിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നു. ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങളില്‍ പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടെ ധാരാളം സ്റ്റോക്കുകളും അവര്‍ കരുതാറുണ്ട്. സ്വര്‍ണ്ണ, വെള്ളി നാണയങ്ങള്‍, നോട്ടുകള്‍, വിഗ്രഹങ്ങള്‍ എന്നിവ വാങ്ങുന്നതിനൊപ്പം കൃത്രിമ ആഭരണങ്ങളിലും ആളുകള്‍ ഈ വര്‍ഷം കാര്യമായ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

സ്വര്‍ണ്ണ, വെള്ളി നാണയങ്ങള്‍, നോട്ടുകള്‍, വിഗ്രഹങ്ങള്‍ എന്നിവ വാങ്ങുന്നതിനൊപ്പം കൃത്രിമ ആഭരണങ്ങളും ഈ വര്‍ഷം കാര്യമായ താല്‍പ്പര്യം കാണിക്കുന്നു. ഡല്‍ഹിയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ ചാന്ദ്‌നി ചൗക്ക്, ദാരിബ കലന്‍, സദര്‍ ബസാര്‍ തുടങ്ങിയിടങ്ങളില്‍ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. യൂസഫ് സരായ്, ലജ്പത് നഗര്‍, ഷഹ്ദാര എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ മാര്‍ക്കറ്റുകളും ഉത്സവ ഷോപ്പിംഗിന് ഗണ്യമായ സംഭാവന നല്‍കുന്നവയാണ്.

സെമികണ്ടക്ടര്‍ (അര്‍ധചാലകങ്ങള്‍) ചിപ്പുകള്‍ മുതല്‍ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ  വരെ, ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സ്വന്തം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും ആത്മനിര്‍ഭര്‍ സഹായിച്ചിട്ടുണ്ട്. അര്‍ദ്ധചാലകങ്ങള്‍, മെറ്റീരിയലുകള്‍, വാഹന ഘടകങ്ങള്‍, മെക്കാനിക്കല്‍, മെഷിനറികള്‍ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി ആഗോള ഉത്പാദന മാറ്റങ്ങളെക്കുറിച്ച് ബിസിജി നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള അര്‍ദ്ധചാലക, മെറ്റീരിയല്‍ കയറ്റുമതി 143 ശതമാനം വര്‍ധിച്ചപ്പോള്‍ ചൈനയില്‍ ഈ കയറ്റുമതിയില്‍ 29 ശതമാനം കുറവുണ്ടായി. കൂടാതെ, യുഎസിലേക്കുള്ള ഇന്ത്യന്‍ വാഹന ഘടക കയറ്റുമതി 65 ശതമാനവും മെക്കാനിക്കല്‍ മെഷിനറി കയറ്റുമതി 70 ശതമാനവും വര്‍ദ്ധിച്ചു.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 23 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചതായി പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു, ഇത് 2018 മുതല്‍ 2022 വരെ 44 ശതമാനം വര്‍ധന രേഖപ്പെടുത്തി. അതേസമയം, അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇതേ കാലയളവില്‍ ചൈന 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഉല്‍പാദനക്ഷമത, ലോജിസ്റ്റിക്‌സ്, താരിഫ്, ഊര്‍ജ്ജം , വേതനം എന്നിവ താരതമ്മ്യേന ഉയർന്ന നളിവാരം പുലർത്തിയിട്ടും,  അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത ചരക്കുകളുടെ വില അമേരിക്കയില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ വിലയേക്കാള്‍ 15 ശതമാനം കുറവാണെന്ന് കണ്ടെത്തി.

വിതരണ ശൃംഖല വൈവിധ്യവത്കരണം, ചൈനയെ ആശ്രയിക്കുന്നത് കുറയ്്ക്കല്‍ എന്നീ ആവശ്യകത ഉള്‍പ്പെടെ വിവിധ ഘടകങ്ങളാണ് ആഗോള ഉല്‍പാദന പ്രവണതകളിലെ ഈ മാറ്റത്തെ നയിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, പ്രത്യേകിച്ച് കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags:    

Similar News