60000 കോടിയുടെ ചെറുകിട നഗര പാർപ്പിട പദ്ധതി കേന്ദ്ര പരിഗണയിൽ

25 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും;

Update: 2023-09-26 05:35 GMT
60000cr small urban housing project considering central govt
  • whatsapp icon


നഗരങ്ങളിൽ ചെറുവീടുകൾ നിർമ്മിക്കാൻ കുറഞ്ഞ നിരക്കിൽ വായ്‌പ്പ നല്കാൻ  60000 കോടി (720 കോടി ഡോളർ) യുടെ  പദ്ധതി കേന്ദ്ര പരിഗണയിൽ. ഇത് അഞ്ചു വര്ഷം കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഒരു പദ്ധതി ആയിരിക്കുമെന്ന്  രണ്ടു മുതിർന്ന  സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

വരാൻ പോകുന്ന സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പുകൾക്ക് മുമ്പ്, ബാങ്കുകൾ ഈ പദ്ധതി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന്  റോയിട്ടേഴ്സ് അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു, പണപ്പെരുപ്പം കുറയ്ക്കാൻ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതത്തിന്റെ വില 18 ശതമാനം കേന്ദ്രം കഴിഞ്ഞ മാസം  കുറച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ ഈ പാർപ്പിട പദ്ധതിയെ കുറിച്ച് സൂചിപ്പിച്ചിരുന്നങ്കിലും, വിശദാംശങ്ങളിലേക്ക് കടന്നിരുന്നില്ല. 

റോയിട്ടേഴ്സ്ന്റെ റിപ്പോർട്ട് അനുസരിച്ചു  വീടുവെക്കാൻ വായ്‌പ്പ എടിത്തിട്ടുള്ള തുകയിൽ  9 ലക്ഷത്തിനു വരെ  3 -6 .5 ശതമാനം പലിശ ഇളവാണ്‌ സർക്കാർ ഉദ്ദേശിക്കുന്നത്. 20 വർഷ കാലയളവിലേക്കുള്ള 50 ലക്ഷം വരെയുള്ള വായ്പ്പകൾക്കു ഈ സബ്സിഡി ലഭിക്കും. 

പദ്ധതിക്ക് ഏതാണ്ട് അനന്തിമരൂപമായി കഴിഞ്ഞു. ഇനിയും കേന്ദ്ര മന്ത്രിസഭ പദ്ധതി അംഗീകരിക്കേണ്ടതുണ്ട്. 2028  ൽ അവസാനിക്കുന്നത് പോലെയാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നതെന്ന്  ഉദ്യോഗസ്ഥന്മാർ വാർത്ത ഏജൻസിയോട് പറഞ്ഞു. 

താഴ്ന്ന വരുമാനക്കാരായ 25 ലക്ഷം പേർക്ക്  പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് 





Tags:    

Similar News