പേഴ്സണൽ ഡീറ്റെയിൽസ് നമുക്ക് വില്ലനാകുമോ : കണ്ടെത്താം നിങ്ങളുടെ അപര സിം കാർഡുകളെ

  • വ്യാജ സിം കാർഡുകൾക്കെതിരായ സർക്കാർ നീക്കത്തിന്റെകൂടി ഭാഗമാണ് സഞ്ചാർ സാഥി പോർട്ടൽ
  • വ്യാജരേഖകൾ ഉപയോഗിച്ച് കണക്ഷൻ എടുത്ത 52 ലക്ഷം മൊബൈൽ നമ്പർ സർക്കാർ പരിശോധിച്ചിരുന്നു
  • രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയതായി നിയന്ത്രണങ്ങൾ കൊണ്ടുവന്നു
;

Update: 2024-02-28 09:58 GMT
sanchar sathi, government weapon for your safety
  • whatsapp icon

  ഒരാളുടെ പേരിൽ ഒന്നിലധികം സിം നിലനിർത്തുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്വന്തം ഐഡി ഉപയോഗിച്ച് എടുത്ത ഈ സിമ്മുകളുടെ കാര്യം മാത്രമേ നമുക്ക് അറിവുണ്ടാകൂ.എന്നാൽ നമ്മുടെ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് നമ്മുടെ അറിവില്ലാതെ തന്നെ എടുക്കപ്പെടുകയും എന്നാൽ നാം ഉപയോഗിക്കാത്ത നമുക്ക് അറിവുപോലുമില്ലാത്ത സിം കാർഡുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന ഇക്കാലത്ത് നമ്മുടെ ഐഡി കാർഡ്, ആധാർകാർഡ് ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് സൈബർ ക്രിമിനലുകൾക്ക് അനായാസം കൈയ്യിൽ കിട്ടാനുള്ള മാർഗങ്ങൾ ഇന്ന് നിലവിൽ ഉണ്ട്.

വ്യാജനെ കണ്ടെത്താനുള്ള വഴി

നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിം കാർഡിന്റെ വിവരങ്ങൾ അറിയാനുള്ള വഴി, ആധാർ നമ്പർ പോലുള്ള നമ്മുടെ ഐഡി വിവരങ്ങൾ ഉപയോഗിച്ച് എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താൻ വേണ്ടി ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് 'Tafcop portal' എന്ന് സെർച്ച് ചെയ്യുക. അവിടെ 'സഞ്ചാർ സാഥി' പോർട്ടലിലേക്കുള്ള ഓപ്ഷൻ കണ്ടെത്താൻ കഴിയും. തുടർന്ന് ഓപ്പൺ ചെയ്ത് വരുന്ന സഞ്ചാർ സാഥി പേജിൽ നമ്മുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒരു ക്യാപ്ച നൽകാൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ 'വാലിഡേറ്റ് ക്യാപ്ച'യിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ നമുക്ക് ഒരു ഒടിപി ലഭിക്കും. ഇത് OTP ഫീൽഡിൽ നൽകി 'ലോഗിൻ' ബടണിൽ ടാപ് ചെയ്യുമ്പോൾ ലഭ്യമാകുന്ന വെബ്പേജിൽ, നമ്മുടെ പേരിൽ ആക്ടീവായിരിക്കുന്ന മൊബൈൽ നമ്പറുകൾ കാണാൻ കഴിയും. ഇതിലിൽ നമ്മൾ യൂസ് ചെയ്യുന്നില്ല ഇന്ന് തോന്നുന്ന നമ്പർ കണ്ടെത്തുകയാണെങ്കിൽ ഇടതുവശത്തുള്ള ടിക്ക് ബോക്സിൽ ക്ലിക്കുചെയ്ത് അത് റിപ്പോർട്ടുചെയ്യാം. പിന്നീട് 'എന്റെ നമ്പർ അല്ല' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്കുചെയ്ത് തുടരാം അതുവഴി ആ നമ്പർ നിങ്ങളുടേതല്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കും. തുടർന്ന് ആ പ്രത്യേക നമ്പറിലുള്ള നിലവിലെ സേവനങ്ങൾ സർക്കാർ നിർത്തിയേക്കാം.നിങ്ങൾക്ക് ഇനി ഈ കണക്ഷൻ ആവശ്യമില്ലെങ്കിൽ 'ആവശ്യമില്ല (Not required)' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ആ നമ്പർ നിങ്ങള്ക്ക് അസാധു ആക്കുവാനും കഴിയും.

പരിശോധിച്ചത് 52 ലക്ഷം

 രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. വ്യാജ സിം കാർഡുകൾക്കെതിരായ സർക്കാർ നീക്കത്തിന്റെകൂടി ഭാഗമാണ് സഞ്ചാർ സാഥി പോർട്ടൽ. ഇത് ആരംഭിച്ചശേഷം വ്യാജരേഖകൾ ഉപയോഗിച്ച് കണക്ഷൻ എടുത്ത 52 ലക്ഷം മൊബൈൽ നമ്പർ സർക്കാർ പരിശോധിച്ചതായി ടെലികോം മന്ത്രി നേരത്തെ അറിയിച്ചിരുന്നു

Tags:    

Similar News