ആകാശ് ഓഹരി വിറ്റഴിക്കല്‍: സ്വകാര്യ ഇക്വിറ്റികളുമായി ബൈജൂസ് ചര്‍ച്ച ആരംഭിച്ചു

മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ ബൈജു രവീന്ദ്രന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്

Update: 2023-10-20 09:13 GMT

ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍, ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ നിയന്ത്രിത ഓഹരി വിറ്റഴിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചു ബെയിന്‍ ക്യാപിറ്റല്‍, കെകെആര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി (പിഇ) സ്ഥാപനങ്ങളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂല്യനിര്‍ണയം, ഓഹരി ഉടമകളുടെ അംഗീകാരം, 96 ദശലക്ഷം ഡോളര്‍ കുടിശ്ശികയുള്ള ഡേവിഡ്‌സണ്‍ കെംപ്‌നര്‍ എന്ന ഹെഡ്ജ് ഫണ്ടിന്റെ സമ്മതം തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, കുടിശ്ശിക തീര്‍ക്കാന്‍ ബൈജു രവീന്ദ്രന് സാമ്പത്തിക സഹായം നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. പൈ ഏകദേശം 900 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്.

പൈയില്‍ നിന്നുള്ള സാമ്പത്തിക സഹായം ബൈജു രവീന്ദ്രന്റെ സാമ്പത്തിക പ്രതിസന്ധിയെ ലഘൂകരിക്കാന്‍ സഹായിക്കുമെന്നു വിലയിരുത്തുന്നുണ്ട്.

Tags:    

Similar News