റെയില്‍വേ ചരക്ക് നീക്ക ചാര്‍ജ് കുറച്ചു; കോളടിച്ച് എസ്‌യുവി

  • എസ്‌യുവികള്‍ക്ക് വര്‍ധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ നീക്കം.

Update: 2024-01-24 12:30 GMT

എസ്‌യുവി വാഹനങ്ങളുടെ ചരക്ക് നീക്ക ചാര്‍ജ് കുറച്ച് റെയില്‍വേ. 33 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ പാസഞ്ചര്‍ വാഹനങ്ങളുടെ നിലവിലുള്ള ചരക്ക് നീക്ക ചാര്‍ജിനേക്കാള്‍ കുറവാണിത്. എസ്‌യുവികള്‍ക്ക് വര്‍ധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ നീക്കം.

പുതുക്കിയ നിരക്ക് പ്രകാരം, ഒരൊറ്റ ഡെക്കില്‍ കയറ്റിയ ഒരു എസ്യുവി 100 കിലോമീറ്റര്‍ ദൂരം വരെ പതിനൊന്നായിരത്തി എഴുന്നൂറ്റി പത്തൊന്‍പത് (11,719) രൂപയ്ക്ക് കൊണ്ടുപോകാം. വാഹനങ്ങളുടെ ഉയരം അടിസ്ഥാനമാക്കിയതാണ് റെയില്‍വേ വാഹനങ്ങളെ തരംതിരിക്കുന്നത്. അതിനാല്‍ ഒരു വാഗണില്‍ ഒരു എസ്‌യുവിമാത്രമാണ് കയറ്റുക.

ഇന്ത്യന്‍ വിപണിയില്‍ വലിയ കാറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് ഓട്ടോമൊബൈല്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

2023 കലണ്ടര്‍ വര്‍ഷത്തില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയില്‍ അത്തരം വാഹനങ്ങളുടെ വിഹിതം 49 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം ചെറുകാറുകളുടെ വിഹിതം ഇതേ കാലയളവില്‍ ഏകദേശം 30 ശതമാനമായി കുറഞ്ഞു. 

Tags:    

Similar News